Sub Lead

ഭാര്യയെ കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഭാര്യയെ കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍
X

കണ്ണുര്‍: ചമ്പാട് മനേക്കര റോഡില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. മനേക്കര റോഡില്‍ കുണ്ടുകുളങ്ങരയില്‍ പരോറത്ത് അനൂപ് ഭവനില്‍ കുട്ടിക്കൃഷ്ണ(68)നെയാണ് വീടിന്റെ പിന്‍ഭാഗത്ത് മുകള്‍ നിലയിലെ വരാന്തയോട് ചേര്‍ന്ന ഭാഗത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തിയത്. ഭാര്യ നിര്‍മല വീടിനുള്ളില്‍ വീണ് പരിക്കേറ്റെന്ന് അയല്‍വാസികളോട് പറഞ്ഞശേഷം അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിര്‍മലയേയും കൊണ്ട് അയല്‍വാസികള്‍ ആശുപത്രിയിലേക്ക് പോയ ശേഷമാണ് കുട്ടിക്കൃഷ്ണന്‍ തൂങ്ങി മരിച്ചത്. മാഹി സ്പിന്നിങ് മില്ലിലെ റിട്ടയേര്‍ഡ് ജീവനക്കാരനാണ്.

മക്കള്‍: അനൂപ്(പൂനെ), അനീഷ്(ഗള്‍ഫ്). മരുമക്കള്‍: ധന്യ, പ്രിയ. പരേതരായ നാരായണന്റെയും മാധവിയുടെയും മകനാണ് കുട്ടിക്കൃഷ്ണന്‍. സരോജിനി-പരേതനായ ബാലകൃഷ്ണന്‍ ദമ്പതികളുടെ മകളാണ് നിര്‍മല. സഹോദരങ്ങള്‍: രാമചന്ദ്രന്‍, പത്മാവതി, ഉഷ, ഗീത.

തലശ്ശേരി ഡി വൈഎസ്പി കെ വി വേണുഗോപാലിന്റെയും പാനൂര്‍ എസ്‌ഐ കെ സന്തോഷ് കുമാറിന്റെയും നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കുട്ടിക്കൃഷ്ണന്‍ ആത്മഹത്യ ചെയ്‌തെന്നാണ് പൊലിസ് നിഗമനം.




Next Story

RELATED STORIES

Share it