Sub Lead

ഭൂട്ടാനില്‍ നിന്നുള്ള വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ അസമികളുടെ ജീവന്‍ രക്ഷിക്കുന്നതിങ്ങനെ

ആയി നദിയുടെ താഴ്ഭാഗത്തും സരാഭംഗം, മനാസ് നദിക്കരയിലും താമസിക്കുന്നവര്‍ക്കാണ് മേഘ സ്‌ഫോടനം, വെള്ളപ്പൊക്കം, പെട്ടെന്ന് നദിയില്‍ വെള്ളം കയറുന്നത് തുടങ്ങിയവ സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ ഭൂട്ടാനില്‍ നിന്ന് ലഭിക്കുന്നത്.

ഭൂട്ടാനില്‍ നിന്നുള്ള വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ അസമികളുടെ ജീവന്‍ രക്ഷിക്കുന്നതിങ്ങനെ
X

ഗുവാഹത്തി: ഭൂട്ടാന്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള സൗഹൃദ കൂട്ടായ്മകള്‍ വാട്ട്‌സാപ്പ് വഴി നല്‍കുന്ന സന്ദേശങ്ങള്‍ രക്ഷിക്കുന്നത് അസമിലെ നിരവധി ജീവനുകള്‍. ആയി നദിയുടെ താഴ്ഭാഗത്തും സരാഭംഗം, മനാസ് നദിക്കരയിലും താമസിക്കുന്നവര്‍ക്കാണ് മേഘ സ്‌ഫോടനം, വെള്ളപ്പൊക്കം, പെട്ടെന്ന് നദിയില്‍ വെള്ളം കയറുന്നത് തുടങ്ങിയവ സംബന്ധിച്ചുള്ള മുന്നറിയിപ്പുകള്‍ ഭൂട്ടാനില്‍ നിന്ന് ലഭിക്കുന്നത്.

ഭൂട്ടാനിലെ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് ഉല്‍ഭവിക്കുന്നതാണെങ്കിലും ഈ സന്ദേശങ്ങള്‍ അസമിലെ ജനങ്ങളിലേക്കെത്തുന്നത് ഔദ്യോഗിക ചാനലുകള്‍ വഴിയല്ല. ജില്ലാ ഭരണാധികാരികളില്‍ നിന്ന് ഭൂട്ടാന്‍ തലസ്ഥാനമായ തിംഫുവിലേക്ക്, അവിടെ നിന്ന് ഇന്ത്യന്‍ തലസ്ഥാനമായ ന്യൂഡല്‍ഹിയിലേക്ക് ആണ് ഔദ്യോഗിക സന്ദേശങ്ങള്‍ പോകുന്നത്. ന്യൂഡല്‍ഹിയില്‍ നിന്ന് അസം തലസ്ഥാനമായ ഗുവാഹത്തിയിലെത്തുന്നു. തുടര്‍ന്ന് കൊക്രാജര്‍ ജില്ലാ ആസ്ഥാനത്തേക്ക്. അവിടെ നിന്ന് ഗ്രാമീണരിലേക്ക് മുന്നറിയിപ്പ് എത്തുമ്പോഴേക്കും ഒരു പാട് വൈകിയിരിക്കും. പലപ്പോഴും നദിക്കരകളില്‍ താമസിക്കുന്നവര്‍ക്ക് ഈ സന്ദേശം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ല.

ഇതോടെയാണ് ഇവിടത്തുകാര്‍ വാട്ട്‌സാപ്പ് വഴിയുള്ള അനൗദ്യോഗിക ചാനലുകളെ ആശ്രയിക്കാന്‍ തുടങ്ങിയത്. ഭൂട്ടാന്‍-ഇന്ത്യ-ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ അംഗങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് റിസര്‍ച്ച്, സോഷ്യല്‍ വര്‍ക്ക് നെറ്റ്‌വര്‍ക്കിങ് തുടങ്ങിയ എന്‍ജിഒകളിലെ സുഹത്തുക്കള്‍ക്കാണ് സന്ദേശം കൈമാറുന്നത്. അവരില്‍ നിന്ന് വിവിധ വാട്ട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി മിനിറ്റുകള്‍ക്കകം ഗ്രാമീണരിലേക്ക് മുന്നറിയിപ്പ് എത്തുന്നു. മുന്നൊരുക്കങ്ങള്‍ നടത്താനും പെട്ടെന്നുള്ള വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷപ്പെടാനും ഇത് ഗ്രാമീണരെ സഹായിക്കുന്നു.

ഫാളാഷ് ഫളഡ്(പെട്ടെന്നുള്ള വെള്ളപ്പൊക്കം) ഉണ്ടാവുന്നത് എപ്പോഴാണെന്ന് പ്രവചിക്കാനാവില്ലെന്ന് കൊക്രാജര്‍ ജില്ലാ ദുരതന്തനിവാരണ അതോറിറ്റി പ്രൊജക്ട് ഓഫിസര്‍ കിഷോര്‍ ഹസാരിക പറഞ്ഞു. ഡാമുകളില്‍ നിന്ന് വെള്ളം തുറന്നുവിടുന്നുണ്ടെങ്കില്‍ ഭൂട്ടാന്‍ സര്‍ക്കാര്‍ ന്യൂഡല്‍ഹിയിലേക്ക് മുന്‍കൂട്ടി വിവരമറിയിക്കാറുണ്ട്. എന്നാല്‍, അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ഈ വിവരം എത്തുമ്പോഴേക്കും വളരെ വൈകും. പ്രദേശത്തെ ആശയവിനിമയ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വലിയ വെല്ലുവിളിയാണ്. ഇന്ത്യന്‍ ഭാഗത്ത് സെല്‍ഫോണ്‍ ടവറുകളൊന്നുമില്ല. ഗ്രാമീണരില്‍ ഭൂരിഭാഗവും അധികൃതര്‍ അറിയാതെ ഭൂട്ടാനീസ് സിം കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ അതിര്‍ത്തി കടന്നെത്തുന്ന ഈ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ നൂറുകണക്കിന് പേരുടെ ജീവനാണ് രക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റ് ഉപയോഗം ചെലവേറിയതാണെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ ഗ്രാമീണര്‍ മുഴുവന്‍ വാട്ട്‌സാപ്പിനെയാണ് ആശ്രയിക്കുന്നതെന്ന് സരള്‍പാറ ഗ്രാമത്തിലെ അനിറാം ബസുമാത്രെ പറഞ്ഞു. പ്രത്യേകിച്ചും മണ്‍സൂണ്‍ കാലത്ത് വിവര കൈമാറ്റം വളരെ പ്രധാനമാണ്. എപ്പോഴും എന്തും സംഭവിക്കാം. മൂന്‍കൂട്ടി വിവരം ലഭിക്കുന്നത് മുന്നൊരുക്കം നടത്താന്‍ തങ്ങളെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it