Sub Lead

രക്തസാക്ഷികളുടെ നിഴലില്‍ ആയിരം ധീരന്മാര്‍ ഉയര്‍ന്നുവരും; കൊല്ലപ്പെട്ട ഇറാനിയന്‍ നാവികര്‍ക്ക് തെഹ്‌റാനിലെ 34 ചത്വരങ്ങളില്‍ അന്തിമോപചാരം

രക്തസാക്ഷികളുടെ നിഴലില്‍ ആയിരം ധീരന്മാര്‍ ഉയര്‍ന്നുവരും; കൊല്ലപ്പെട്ട ഇറാനിയന്‍ നാവികര്‍ക്ക് തെഹ്‌റാനിലെ 34 ചത്വരങ്ങളില്‍ അന്തിമോപചാരം
X

യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട നാവികരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തെഹ്‌റാന്‍ നിവാസികളോട് ആഹ്വാനം ചെയ്ത് ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയാന്‍.

ഈ മാസം ആദ്യം ഇന്ത്യയില്‍ നാവികസേന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടേയാണ് ഇറാന്‍ നാവിക സേനയുടെ കപ്പല്‍ യുഎസ് ആക്രമിച്ചത്. ശ്രീലങ്കന്‍ തീരത്ത് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തില്‍ ഇറാനിയന്‍ നാവികസേനയുടെ ഐറിസ് ദേന മുങ്ങിയപ്പോള്‍ 84 നാവികര്‍ കൊല്ലപ്പെട്ടു. ഇവരുടെ ഖബറടക്ക ചടങ്ങുകളാണ് നടക്കുന്നത്. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയാന്‍ ടെഹ്റാന്‍ നിവാസികളോട് ആഹ്വാനം ചെയ്തു.

'ഈ ഉന്നത രക്തസാക്ഷികളില്‍ ഓരോരുത്തരുടെയും നിഴലില്‍, ആയിരക്കണക്കിന് ധീരന്മാര്‍ ഉയര്‍ന്നുവരും' പെസെഷ്‌കിയന്‍ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനായി തെഹ്റാനിലുടനീളം 34 ചത്വരങ്ങളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it