Sub Lead

പ്രക്ഷോഭത്തിനിടെ റോഡില്‍ നിസ്‌കാരം; സുരക്ഷയൊരുക്കി ഹിന്ദുക്കളും സിഖുക്കാരും (വീഡിയോ)

മുദ്രാവാക്യം വിളിയില്ലാതെ കൈകള്‍ ചേര്‍ത്ത് പിടിച്ചുള്ള ഹിന്ദു-സിഖ് വിദ്യാര്‍ഥികളുടെ നില്‍പ്പ് പ്രക്ഷോഭത്തില്‍ മുസ് ലിംകള്‍ ഒറ്റക്കല്ല എന്ന സന്ദേശം പകര്‍ന്നു നല്‍കുന്നതാണ്.

പ്രക്ഷോഭത്തിനിടെ റോഡില്‍ നിസ്‌കാരം;  സുരക്ഷയൊരുക്കി ഹിന്ദുക്കളും സിഖുക്കാരും (വീഡിയോ)
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവുകള്‍ കീഴടക്കി ജാമിഅ വിദ്യാര്‍ഥികളുടെ പ്രക്ഷോഭം നടക്കുന്നതിനിടെ മുസ് ലിം വിദ്യാര്‍ഥികളുടെ നിസ്‌കാരവും സുരക്ഷയൊരുക്കി ഹിന്ദുക്കളുടെയും സിഖ് മതവിശ്വാസികളും ഒരുമിച്ചതും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ചെങ്കോട്ടയില്‍ നിന്ന് ഷഹീദ് പാര്‍ക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ഒരുങ്ങി നില്‍ക്കുന്നതിനിടേയാണ് സംഭവം.



പ്രതിഷേധത്തിനിടെ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് നിസ്‌ക്കരിക്കാനുള്ള സമയമായി. പ്രക്ഷോഭം നടക്കുന്നതിനാല്‍ റോഡില്‍ തന്നെ നമസ്‌കരിക്കാന്‍ വിദ്യാര്‍ഥികള്‍ തയ്യാറാവുകയായിരുന്നു. ഇതോടെ കൈകള്‍ കോര്‍ത്ത് ഹിന്ദു, സിഖ് വിശ്വാസികളായ വിദ്യാര്‍ഥികള്‍ മനുഷ്യച്ചങ്ങല തീര്‍ത്ത് സുരക്ഷയൊരുക്കുകയായിരുന്നു.

ജാമിഅ വിദ്യാര്‍ഥികളാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതിനിടെ തന്നെ ആയിരക്കണക്കിന് പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

മുദ്രാവാക്യം വിളിയില്ലാതെ കൈകള്‍ ചേര്‍ത്ത് പിടിച്ചുള്ള ഹിന്ദു-സിഖ് വിദ്യാര്‍ഥികളുടെ നില്‍പ്പ് പ്രക്ഷോഭത്തില്‍ മുസ് ലിംകള്‍ ഒറ്റക്കല്ല എന്ന സന്ദേശം പകര്‍ന്നു നല്‍കുന്നതാണ്. പ്രക്ഷോഭത്തിനിടെ മനസ്സ് നിറയ്ക്കുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ചെങ്കോട്ടയില്‍ നിന്ന് ഷഹീദ് പാര്‍ക്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഡല്‍ഹി പോലിസ് അനുമതി നല്‍കിയില്ല. പ്രതിഷേധത്തിനിടെ റോഡിലിരുന്നാണ് ഇവര്‍ നിസ്‌കരിക്കുന്നത്.

Next Story

RELATED STORIES

Share it