Sub Lead

അയോധ്യയില്‍ മുസ്‌ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി: പുനപ്പരിശോധനാ ഹര്‍ജിയുമായി ഹിന്ദു മഹാസഭ

അടുത്ത ആഴ്ച തന്നെ സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

അയോധ്യയില്‍ മുസ്‌ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി: പുനപ്പരിശോധനാ ഹര്‍ജിയുമായി ഹിന്ദു മഹാസഭ
X

ന്യൂഡല്‍ഹി: ബാബരി ഭൂമി കേസില്‍ മുസ്‌ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ സ്ഥലം അനുവദിച്ച സുപ്രിംകോടതിയുടെ നവംബര്‍ 9ലെ വിധിക്കെതിരേ പുനപ്പരിശോധനാ ഹര്‍ജി നല്‍കാന്‍ ഒരുങ്ങി അഖില ഭാരതീയ ഹിന്ദു മഹാസഭ. അടുത്ത ആഴ്ച തന്നെ സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

ഹിന്ദു മഹാസഭയ്ക്ക് രണ്ട് വിഭാഗങ്ങളുണ്ട് ഒന്ന് സ്വാമി ചക്രപാണിയുടെ നേതൃത്വത്തിലും മറ്റൊന്ന് ശിഷിര്‍ ചതുര്‍വേദിയുടെ നേതൃത്വത്തിലും. ഇതില്‍ ശിശിര്‍ ചതുര്‍വേദി വിഭാഗമാണ് പുനപരിശോധനാ ഹര്‍ജിയുമായി നീങ്ങുന്നത്. അഡ്വക്കേറ്റ് വിഷ്ണു ശങ്കര്‍ ജെയ്ന്‍ ആണ് ഹിന്ദു മഹാസഭയ്ക്ക് വേണ്ടി പുനപരിശോധനാ ഹര്‍ജി സമര്‍പ്പിക്കുക.

രണ്ട് കാര്യങ്ങളാണ് ഹിന്ദു മഹാസഭ മുന്നോട്ട് വെക്കുന്നത്. ഒന്നാമത് അയോധ്യ കേസ് ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടതാണ്. 'തര്‍ക്കഭൂമി'യുടെ പൂര്‍ണ അവകാശം ഹിന്ദുക്കള്‍ക്കാണ് എന്ന് സുപ്രിം കോടതി വിധിച്ച സ്ഥിതിക്ക് മുസ്ലീംങ്ങള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി നല്‍കേണ്ട കാര്യമില്ല എന്നാണ് വാദം. രണ്ടാമതായി ബാബറി പള്ളിയുടെ മിനാരം പൊളിച്ചതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസ് സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബാബറി പളളി പൂര്‍ണമായും പൊളിച്ചു എന്ന് നവംബര്‍ 9ലെ വിധിയില്‍ പറയുന്നത് കേസിന്റെ വിചാരണയെ ബാധിക്കുമെന്നും ഹിന്ദു മഹാസഭ വാദിക്കുന്നു. അതേസമയം, ബാബരി ഭൂമി കേസ് വിധിക്കെതിരേ ജംഇയത്തുല്‍ ഉലമ എ ഹിന്ദ് പുനപരിശോധനാ ഹര്‍ജി നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it