മഹാത്മാഗാന്ധിയുടെ കൊലപാതകം പുനരാവിഷ്‌ക്കരിച്ചതില്‍ ഖേദമില്ലെന്ന് അറസ്റ്റിലായ ഹിന്ദുമഹാസഭാ നേതാവ്

തങ്ങള്‍ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നും തങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ് വിനിയോഗിച്ചതെന്നും പൂജ പാണ്ഡ്യ അവകാശപ്പെട്ടു.

മഹാത്മാഗാന്ധിയുടെ കൊലപാതകം  പുനരാവിഷ്‌ക്കരിച്ചതില്‍ ഖേദമില്ലെന്ന്  അറസ്റ്റിലായ ഹിന്ദുമഹാസഭാ നേതാവ്

അലിഗഡ്: തന്റെ പ്രവൃത്തിയില്‍ പശ്ചാത്താപമില്ലെന്നും ഭരണഘടനാപരമായ അവകാശമാണ് താന്‍ വിനിയോഗിച്ചതെന്നും മഹാത്മാ ഗാന്ധിയുടെ കൊലപാതകം പുനരാവിഷ്‌ക്കരിച്ചതിന് അറസ്റ്റിലായ ഹിന്ദു മഹാസഭ നേതാവ് പൂജ പാണ്ഡ്യ. തങ്ങള്‍ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നും തങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ് വിനിയോഗിച്ചതെന്നും പൂജ പാണ്ഡ്യ അവകാശപ്പെട്ടു. സംഭവത്തില്‍ തനിക്ക് ഒരു കുറ്റബോധവുമില്ല. സര്‍ക്കാരിനെതിരേ തങ്ങള്‍ക്ക ഒരു പരാതിയില്ലെന്നും പൂജ കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ ചെയ്തതത് തങ്ങളുടെ ജോലിയാണെന്നും പോലിസ് ചെയ്തത് അവരുടെ ജോലിയാണെന്നും പൂജയുടെ ഭര്‍ത്താവ് അശോക് പാണ്ഡ്യ പറഞ്ഞു. നിര്‍ഭാഗ്യകരമാണ് സ്വാതന്ത്ര്യഇന്ത്യയിലെ സ്ഥിതി. രാജ്യത്തെ അപമാനിക്കുന്നവര്‍ സ്വതന്ത്ര്യമായി വിഹരിക്കുമ്പോള്‍ തങ്ങളേ പോലുള്ളവര്‍ അറസ്റ്റിലാകുന്നുവെന്നും അശോക് പാണ്ഡ്യ പറഞ്ഞു. ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് അലിഗഢില്‍നടന്ന പരിപാടിക്കിടെയാണ് ഗാന്ധിയുടെ കോലമുണ്ടാക്കി പൂജ പാണ്ഡ്യ അതിലേക്ക് നിറയൊഴിച്ച് ഗാന്ധി വധം പുനരാവിഷ്‌ക്കരിച്ചത്.

RELATED STORIES

Share it
Top