Sub Lead

ഹിന്ദുത്വരുടെ ഭീഷണി വിലപ്പോയില്ല; യുവതിയുടെ പരാതിയില്‍ മുസ്‌ലിം സുഹൃത്തിനെ തല്ലാന്‍ നിര്‍ബന്ധിച്ച ഹിന്ദുത്വ നേതാവിനെതിരേ കേസ് (വീഡിയോ)

'അവനെ (സല്‍മാനെ) അടിക്കാന്‍ അവര്‍ തങ്ങളെ നിര്‍ബന്ധിച്ചു, അദ്ദേഹത്തിനെതിരെ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു, അല്ലെങ്കില്‍ മോശമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി.

ഹിന്ദുത്വരുടെ ഭീഷണി വിലപ്പോയില്ല;  യുവതിയുടെ പരാതിയില്‍ മുസ്‌ലിം സുഹൃത്തിനെ തല്ലാന്‍ നിര്‍ബന്ധിച്ച ഹിന്ദുത്വ നേതാവിനെതിരേ കേസ്  (വീഡിയോ)
X

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഹിന്ദു യുവതി മുസ്‌ലിം സുഹൃത്തിനെ ചെരിപ്പ് കൊണ്ട് അടിച്ച സംഭവത്തില്‍ ഹിന്ദു ജാഗരന്‍ മഞ്ചിന്റെ പ്രാദേശിക നേതാവിനെതിരേ കേസ്. യുവതിയുടെ പരാതിയിലാണ് ഹിന്ദു ജാഗരന്‍ മഞ്ച് പ്രാദേശിക നേതാവ് സച്ചിന്‍ സിരോഹിനെ പോലിസ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 323 (ആക്രമണം), 147 (കലാപം), 109 (കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കല്‍) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സിറോഹിക്കെതിരേ ചുമത്തിയത്.

ഹിന്ദുത്വര്‍ നിര്‍ബന്ധത്തിന് വഴങ്ങി സുഹൃത്ത് സല്‍മാനെ യുവതി മര്‍ദ്ദിക്കുന്ന വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഹിന്ദുത്വ സംഘം സല്‍മാനെ ക്രൂരമായി മര്‍ദ്ദിച്ചതായും ആരോപണമുണ്ട്.

മുസ്‌ലിം യുവാവിനൊപ്പം ഹിന്ദു യുവതി ചുറ്റിക്കറങ്ങുന്നതായി ഒരു കടയുടമ തങ്ങളെ അറിയിക്കുകയായിരുന്നുവെന്നാണ് സിരോഹി മാധ്യമങ്ങളോട് പറഞ്ഞത്. അക്രമിസംഘം മുസ്‌ലിം യുവാവിനെ പോലിസ് സ്‌റ്റേഷനിലേക്ക് വലിച്ചിഴച്ചതായും സല്‍മാനെതിരേ കേസെടുക്കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ അദ്ദേഹത്തോടൊപ്പം വന്നതെന്ന് വ്യക്തമാക്കി യുവതി പരാതി നല്‍കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് സംഘം യുവതിയുടെ അമ്മയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍, സമ്മര്‍ദ്ദ ഫലമായാണ് പരാതിയെന്ന് വ്യക്തമായതോടെ പോലിസ് കേസ് പിന്‍വലിച്ചു.

താന്‍ എഴുതിയതല്ലെന്നും ഹിന്ദു ജാഗരന്‍ മഞ്ചിലെ അംഗങ്ങളാണ് എഴുതിയതെന്നും പറഞ്ഞ് അമ്മ പിന്നീട് പരാതി പിന്‍വലിച്ചു. തന്റെ പരാതിയില്‍ എന്താണ് എഴുതിയിരിക്കുന്നതെന്ന് അറിയില്ലെന്ന് തങ്ങളോട് അവര്‍ പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥനായ ഗജേന്ദ്ര സിംഗിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു.

തുടര്‍ന്ന് ഗോള്‍ മാര്‍ക്കറ്റില്‍ വച്ച് സുഹൃത്ത് സല്‍മാനെ അടിക്കാന്‍ തന്നെയും മറ്റുള്ളവരെയും നിര്‍ബന്ധിച്ചെന്ന് കാട്ടി സിറോഹിക്കെതിരെ യുവതി പരാതി നല്‍കുകയായിരുന്നു. ഗോള്‍ മാര്‍ക്കറ്റില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ശീതള പാനീയം കഴിക്കുമ്പോള്‍ ഒരു സംഘം ആളുകള്‍ വന്ന് സല്‍മാന്റെ പേര് ചോദിക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി.

'അവനെ (സല്‍മാനെ) അടിക്കാന്‍ അവര്‍ തങ്ങളെ നിര്‍ബന്ധിച്ചു, അദ്ദേഹത്തിനെതിരെ ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു, അല്ലെങ്കില്‍ മോശമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it