Sub Lead

ക്ഷേത്രത്തിലെ നമസ്‌കാരം: അറസ്റ്റിലായ ഫൈസല്‍ ഖാനെ മോചിപ്പിക്കണമെന്ന് ഹിന്ദു സംഘടന

സര്‍ക്കാരിതര സംഘടനയായ ഹിന്ദു വോയ്‌സ് ഫോര്‍ പീസാണ് ഫൈസലിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടത്.

ക്ഷേത്രത്തിലെ നമസ്‌കാരം: അറസ്റ്റിലായ ഫൈസല്‍ ഖാനെ മോചിപ്പിക്കണമെന്ന് ഹിന്ദു സംഘടന
X

ലക്‌നോ: മതസൗഹാര്‍ദ്ദം ഉദ്‌ഘോഷിച്ച് ക്ഷേത്രത്തില്‍ സുഹൃത്തിനൊപ്പം നമസ്‌കാരം നിര്‍വഹിച്ചതിന് യുപി പോലിസ് അറസ്റ്റ് ചെയ്ത ഗാന്ധിയന്‍ പ്രവര്‍ത്തകനും ഹുദായി ഹിദ്മത്ഗഡ് സംഘടന ദേശീയ കണ്‍വീനറുമായ ഫൈസല്‍ ഖാനെ മോചിപ്പിക്കണമെന്ന് ഹിന്ദു സംഘടന. സര്‍ക്കാരിതര സംഘടനയായ ഹിന്ദു വോയ്‌സ് ഫോര്‍ പീസാണ് ഫൈസലിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടത്.

മഥുരയിലെ നന്ദ ബാബ ക്ഷേത്രത്തില്‍ സഹപ്രവര്‍ത്തകനായ ചന്ദ് മുഹമ്മദിനൊപ്പം നമസ്‌കാരം നിര്‍വഹിച്ചതിന് നവംബര്‍ 2നാണ് യുപി പോലിസ് ഫൈസലിനെ അറസ്റ്റ് ചെയ്തത്.

ഖാന്‍ വര്‍ഷങ്ങളായി സര്‍വമത സൗഹാര്‍ദ്ദത്തിനും ഐക്യത്തിനും അശ്രാന്തപരിശ്രമം നടത്തിവരികയാണെന്ന് അവരുടെ മോചനം ആവശ്യപ്പെട്ട് ഹിന്ദു വോയ്‌സ് ഫോര്‍ പീസ് ആവശ്യപ്പെട്ടു.

മഥുര കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ട ഖാന് കൊവിഡ് പോസിറ്റീവ് സ്ഥീരീകരിച്ചതിനെതുടര്‍ന്ന് ക്വാറന്റൈനിലിലേക്ക് മാറ്റിയിരിക്കുയാണ്. നവംബര്‍ ഒന്നിന് മഥുരയിലെ ബര്‍സാന പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍

ക്ഷേത്ര പുരോഹിതരുടെ അനുമതിയോടെയാണ് നമസ്‌കാരം നിര്‍വഹിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, സമ്മര്‍ദ്ദം ഉയര്‍ന്നാല്‍ അനുമതി നല്‍കിയ കാര്യം ക്ഷേത്ര പുരോഹിതന്‍മാര്‍ നിഷേധിക്കാന്‍ സാധ്യതയുണ്ടെന്ന് സംഘടന വക്താവ് പവന്‍ യാദവ് പറഞ്ഞു.

നന്ദബാബ ക്ഷേത്രത്തിലെ പുരോഹിതന്‍മാരുടെ ക്ഷണം സ്വീകരിച്ചാണ് ഫൈസല്‍ഖാന്‍ അവിടെയെത്തിയതെന്നും അതിനാല്‍, ഫൈസല്‍ഖാനെതിരേ ഉയര്‍ന്ന മതങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, ആരാധനാലയം അശുദ്ധമാക്കുക എന്നീ ആരോപണങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും ഹിന്ദു വോയിസസ് ഫോര്‍ പീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it