ലൈംഗിക ബോധവല്‍ക്കരണം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി ഉടന്‍ പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി
സംസ്ഥാന സര്‍ക്കാരിനോടും സിബിഎസ്ഇയോടും രണ്ട് മാസത്തിനുള്ളില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു

കൊച്ചി: ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി ലൈംഗിക ബോധവല്‍ക്കരണം ഉള്‍പ്പെടുത്തി പാഠ്യപദ്ധതി ഉടന്‍ പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. ഭരണഘടന നല്‍കുന്ന വിദ്യാഭ്യാസത്തിനുള്ള ്അവകാശം പോലെ തന്നെയാണ് ലൈംഗിക വിദ്യാഭ്യാസവും. സംസ്ഥാന സര്‍ക്കാരിനോടും സിബിഎസ്ഇയോടും രണ്ട് മാസത്തിനുള്ളില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.വിവിധ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദ്ദേശം.
സര്‍ക്കാരിനു കീഴിലുള്ള എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ഥികളുടെ പ്രായത്തിന് അനുസരിച്ച് പദ്ധതി നടപ്പാക്കണം. പദ്ധതി നടപ്പാക്കുന്നതിന് വിദഗ്ധ സമിതി രൂപവത്കരിക്കണമെന്നും കോടതി വ്യക്തമാക്കി. ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയരാകുന്ന ഇരകളുടെ ശബ്ദം ഉയരേണ്ടതുണ്ട്. ഇത്തരത്തില്‍ ഇരകള്‍ക്ക് ശബ്ദം ഉയര്‍ത്താന്‍ കഴിയുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് നല്‍കേണ്ടത്. ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നവരുടെ ശബ്ദം തടയരുത്.
ഇരകളുടെ പീഡന കാര്യങ്ങള്‍ മരച്ചുവെക്കാന്‍ പാടില്ലാത്തതും വിദ്യാര്‍ഥികളെ ഇത്തരത്തില്‍ ശാക്തീകരിക്കുകയും വേണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ലൈംഗിക കുറ്റകൃത്യങ്ങളെ കുറിച്ച് യുവാക്കള്‍ക്ക് അവബോധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അമേരിക്കയിലെ എറിന്‍സ് ലോയെ മാതൃകയാക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. പാഠ്യപദ്ധതിയില്‍ ലൈംഗിക വിദ്യാഭ്യാസം വിഷയമായി ഉള്‍പ്പെടുത്തുമ്പോള്‍ ഇത് മാര്‍ഗരേഖയായി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
RELATED STORIES
ഗുസ്തി താരങ്ങള് സമരത്തില് നിന്ന് താല്ക്കാലികമായി പിന്വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില് ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില് ജാമ്യം
30 May 2023 1:36 PM GMTകേരളത്തില് അഞ്ച് ദിവസം വ്യാപകമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത;...
30 May 2023 1:35 PM GMTകണ്ണൂര് വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല് നടത്തണം: എസ്...
30 May 2023 12:56 PM GMTസിദ്ദിഖ് കൊലപാതകം; എല്ലാം ആസൂത്രണം ചെയ്തത് ഷിബിലി; ഹണിട്രാപ്പ്...
30 May 2023 12:41 PM GMTപ്രശസ്ത നടന് ഹരീഷ് പേങ്ങന് അന്തരിച്ചു
30 May 2023 11:26 AM GMT