ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് അതിതീവ്രമഴ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറിടത്തത് ഓറഞ്ച്
ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്കു സാധ്യത. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ 204.5 മില്ലിമീറ്ററിലേറെ മഴ ലഭിച്ചേക്കുമെന്നും അപകട സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്കി.
മഴ മറ്റന്നാള്‍ വരെ തുടരും. രാത്രി മഴ ശക്തിപ്പെടുമെന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ മുന്കരുതലിനു നിര്‍ദേശമുണ്ട്. മലയോരങ്ങളില്‍ വൈകീട്ട് 7 മുതല്‍ രാവിലെ 7 വരെ ഗതാഗതം നിരോധിക്കും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. ആവശ്യമെങ്കില്‍ കേന്ദ്രസേനകളും റെഡ്, ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ ദുരന്തസാധ്യതാ മേഖലകളിലുള്ളവരെ പകല്‍ ക്യാംപുകളിലേക്കു മാറ്റണം. കേന്ദ്ര സേനകള്‍ സജ്ജമാകാനും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്കി. ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും ആവശ്യാനുസരണം വിന്യസിക്കും. വ്യോമസേനാ വിമാനങ്ങളും തയാറാണ്.
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT