Sub Lead

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു; പ്രധാനാധ്യാപകന്‍ അറസ്റ്റില്‍
X

ഹൈദരാബാദ്: തെലങ്കാനയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച പ്രധാനാധ്യാപകന്‍ അറസ്റ്റില്‍. ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കൊവിഡ് പകര്‍ച്ചവ്യാധി മൂലം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പകുതി ജീവനക്കാരെ നിലനിര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ച സമയത്തായിരുന്നു ഇയാള്‍ പെണ്‍കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചത്. ഇയാക്കെതിരെ പോക്‌സോ പ്രകാരം കുറ്റം ചുമത്തി.ഏഴ് വയസിനും പതിനൊന്ന് വയസിനും ഇടയില്‍ പ്രായമുള്ള അഞ്ച് കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പോലീിസ് അറിയിച്ചു

പീഡനത്തിനിരയായ പെണ്‍കുട്ടികളിലൊരാള്‍ അടുത്തിടെ അസുഖം ബാധിച്ച് അവശനിലയി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് ക്ലാസ്സില്‍ പങ്കെടുത്ത മറ്റ് കുട്ടികളോട് ഈ വിവരം സംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് കൂടുതല്‍ കുട്ടികളെ ഇയാള്‍ ചൂഷണം ചെയ്തതായുള്ള വിവരം പുറത്തായത്.

ക്ലാസിലെത്തുന്ന പെണ്‍കുട്ടികളെ അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിക്കുകയും പിന്നീട് ലൈംഗികമായി ഉപദ്രവിക്കുകയും വിവരം പുറത്ത് പറഞ്ഞാല്‍ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിരുന്നു. 40 വയസ് പ്രായമുള്ള പ്രധാനാധ്യാപകനും മറ്റൊരു അദ്ധ്യാപകനും ആഗസ്ത് മാസം മുതല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പഠിപ്പിക്കാനായി സ്‌കൂളില്‍ എത്തുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.




Next Story

RELATED STORIES

Share it