Sub Lead

പാകിസ്താനിലെ എഫ്16 വിമാനങ്ങളുടെ എണ്ണമെടുത്തതായി അറിയില്ലെന്ന് അമേരിക്ക

പാകിസ്താന്റെ വിമാനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പേര് വെളിപ്പെടുത്താത്ത പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് ഫോറിന്‍ പോളിസി മാഗസിന്‍ വ്യാഴാഴ്ച്ച റിപോര്‍ട്ട് ചെയ്തിരുന്നു.

പാകിസ്താനിലെ എഫ്16 വിമാനങ്ങളുടെ എണ്ണമെടുത്തതായി അറിയില്ലെന്ന് അമേരിക്ക
X

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ പാകിസ്താന്റെ എഫ്-16 വിമാനം നഷ്ടപ്പെട്ടോ എന്നു സ്ഥിരീകരിക്കാന്‍ ഏതെങ്കിലും രീതിയിലുള്ള അന്വേഷണം നടന്നതായി അറിയില്ലെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ്. പാകിസ്താന്റെ വിമാനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് പേര് വെളിപ്പെടുത്താത്ത പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് ഫോറിന്‍ പോളിസി മാഗസിന്‍ വ്യാഴാഴ്ച്ച റിപോര്‍ട്ട് ചെയ്തിരുന്നു.

യുഎസ് പ്രതിരോധ വകുപ്പ് പാകിസ്താനിലെ എഫ്-16 വിമാനങ്ങളുടെ കണക്ക് എടുത്തുവെന്നും പാക് വിമാനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അതില്‍ നിന്ന് വ്യക്തമായതെന്നും മാഗസിന്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ പരോക്ഷമായി നിഷേധിക്കുന്നതാണ് യുഎസ് പ്രതിരോധ വകുപ്പ് വക്താവിന്റെ പ്രസ്താവന. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തതത്. അങ്ങിനെ എന്തെങ്കിലും അന്വേഷണം നടന്നതായി തങ്ങള്‍ക്ക് അറിവില്ലെന്നായിരുന്നു പ്രതിരോധ വകുപ്പിന്റെ പ്രതികരണം.

എന്നാല്‍, ഫോറിന്‍ പോളിസി മാഗസിന്‍ റിപോര്‍ട്ട് നേരിട്ട് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ അദ്ദേഹം തയ്യാറായില്ല. അമേരിക്ക നല്‍കുന്ന പ്രതിരോധ ഉപകരണങ്ങള്‍ നിരീക്ഷിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരുകള്‍ തമ്മിലുണ്ടാക്കുന്ന കരാറിന്റെ വിശദാംശങ്ങള്‍ പരസ്യമായി വെളിപ്പെടുത്താനാവില്ലെന്ന്് പ്രതിരോധ വകുപ്പ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it