Sub Lead

ഇബ്രാഹിംകുഞ്ഞിന് വീണ്ടും കുരുക്ക്;സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ 10 കോടി എത്തിയത് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സമെന്റിനെ കക്ഷിചേര്‍ക്കണമെന്ന് ഹൈക്കോടതി

പാലാരിവട്ടം മേല്‍പാല അഴിമതിക്കേസിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് പൊതുതാല്‍പര്യ ഹരജി കൂടി ഹൈക്കോടതിയില്‍ എത്തിയത്.പാലം നിര്‍മാണത്തിന്റെ അഴിമതിയുമായി ഇതിനു ബന്ധമുണ്ടോ അതോ കള്ളപ്പണം വെളുപ്പിച്ചതാണോ എന്നിവ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. വിജിലന്‍സ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസിനൊപ്പം ഇതും അന്വേഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്നാണ് ഹൈക്കോടതി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കാന്‍ നിര്‍ദേശിച്ചത്

ഇബ്രാഹിംകുഞ്ഞിന് വീണ്ടും കുരുക്ക്;സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ 10 കോടി എത്തിയത് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സമെന്റിനെ കക്ഷിചേര്‍ക്കണമെന്ന് ഹൈക്കോടതി
X

കൊച്ചി: വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ്‌ക്കെതിരെയുള്ള കുരുക്ക് കൂടുതല്‍ മുറുകുന്നു. ഇബ്രാഹിംകുഞ്ഞിന് ചുമതലയുളള സ്ഥാപനത്തിന്റെ രണ്ടു അക്കൗണ്ടുകളിലേക്ക് 10 കോടി എത്തിയത് അന്വേഷിക്കണമെന്ന പൊതു താല്‍പര്യ ഹരജിയിലെ ആവശ്യം പരിശോധിക്കാന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെ കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി.പാലാരിവട്ടം മേല്‍പാല അഴിമതിക്കേസിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് പൊതുതാല്‍പര്യ ഹരജി കൂടി ഹൈക്കോടതിയില്‍ എത്തിയത്.പാലം നിര്‍മാണത്തിന്റെ അഴിമതിയുമായി ഇതിനു ബന്ധമുണ്ടോ അതോ കള്ളപ്പണം വെളുപ്പിച്ചതാണോ എന്നിവ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

വിജിലന്‍സ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസിനൊപ്പം ഇതും അന്വേഷിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.തുടര്‍ന്നാണ് ഹൈക്കോടതി എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനെക്കൂടി കേസില്‍ കക്ഷി ചേര്‍ക്കാന്‍ നിര്‍ദേശിച്ചത്.ഹരജിക്കാരന്റെ പരാതിയില്‍ നടത്തിയ പ്രാഥമിക അന്വേഷണ പ്രകാരം പരാതിയില്‍ പറയുന്ന സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ 10 കോടി രൂപ എത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചാലുടന്‍ പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസില്‍ വി കെ ഇബ്രാഹിംകുഞ്ഞിന്റെ പ്ങ്ക് സംബന്ധിച്ച് അന്വേഷിക്കുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.കേസ് 20 ന് വീണ്ടും പരിഗണിക്കും

Next Story

RELATED STORIES

Share it