Sub Lead

പാലക്കാട്ട് ആള്‍ക്കൂട്ടം തല്ലിക്കൊന്ന രാം നാരായന്‍ കുടുംബത്തിന്റെ ഏക ആശ്രയം

പാലക്കാട്ട് ആള്‍ക്കൂട്ടം തല്ലിക്കൊന്ന രാം നാരായന്‍ കുടുംബത്തിന്റെ ഏക ആശ്രയം
X

റായ്പൂര്‍: കേരളത്തിലെ പാലക്കാട്ട് ജില്ലയിലെ വാളയാറില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന രാം നാരായന്‍(31) കുടുംബത്തിന്റെ ഏക ആശ്രയം. ഛത്തീസ്ഗഡിലെ സക്തി ജില്ലയിലെ കാര്‍ഹി ഗ്രാമത്തില്‍ തുണ്ടുഭൂമിയില്‍ ജീവിച്ചിരുന്ന രാം നാരായന് അമ്മയും ഭാര്യയും രണ്ടു ആണ്‍ മക്കളുമാണുള്ളത്. മക്കള്‍ക്ക് ഒമ്പതും പത്തും വയസാണ് പ്രായം. ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും കഠിനാധ്വാനം ചെയ്താല്‍ ദിവസം 200-300 രൂപ മാത്രമാണ് ലഭിക്കുമായിരുന്നുള്ളൂ. കുടുംബം പുലര്‍ത്താനാണ് സാമ്പത്തികമായി മെച്ചപ്പെട്ട കേരളത്തില്‍ രാം നാരായന്‍ എത്തിയത്. തന്റെ നാട്ടിലെ നിരവധി പേര്‍ കേരളത്തിലുണ്ടെന്നതും അദ്ദേഹത്തെ കേരളത്തില്‍ എത്താന്‍ പ്രേരിപ്പിച്ചു.

സാമ്പത്തികമായി പ്രയാസപ്പെട്ടതിനാലാണ് രാം നാരായന്‍ കേരളത്തിലേക്ക് പോയതെന്ന് അമ്മാവനായ കിഷന്‍ പറഞ്ഞു. ''തുണ്ടു ഭൂമിയിലാണ് അവന്‍ ജീവിച്ചിരുന്നത്. അതിനാല്‍ കൃഷിയൊന്നും ചെയ്യാനാവില്ല. ആറാം ക്ലാസ് വരെയെ പഠിച്ചിട്ടുള്ളൂ. ജോലി ചെയ്ത് കിട്ടുന്ന പണം ഭക്ഷണത്തിന് മാത്രമേ തികയുമായിരുന്നുള്ളൂ. ഇവിടെ സ്ഥിരം ജോലികളൊന്നും ലഭിക്കില്ല. എപ്പോഴെങ്കിലും പണി കിട്ടിയാല്‍ 300 രൂപ വരെയുണ്ടാക്കാം. കേരളത്തില്‍ അവസരങ്ങളുണ്ടാവുമെന്ന് കരുതിയാണ് അവന്‍ അങ്ങോട്ട് പോയത്. ഗ്രാമത്തിലെ ചിലര്‍ കേരളത്തിലുണ്ടെന്ന് അവന്‍ എപ്പോഴും പറയാറുണ്ടായിരുന്നു. ചിലപ്പോള്‍ അവരോട് ഫോണില്‍ സംസാരിച്ചിരിക്കാം. ഏതാനും ദിവസം മുമ്പാണ് അവന്‍ കേരളത്തിലേക്ക് പോയത്.''- കൂലിപ്പണി ചെയ്ത് ജീവിക്കുന്ന കിഷന്‍ പറഞ്ഞു.ഛത്തീസ്ഗഡിലെ പ്രബല ദലിത് വിഭാഗമായ സത്‌നാമി സമാജത്തിലെ അംഗമാണ് രാം നാരായന്‍.

സ്വന്തമായി മൊബൈല്‍ ഫോണില്ലാത്ത രാം നാരായന്‍ കടലാസില്‍ നമ്പറുകള്‍ എഴുതിയാണ് സൂക്ഷിച്ചിരുന്നത്. ആ കടലാസ് നോക്കിയാണ് കേരള പോലിസ് വിവരം വിളിച്ചു പറഞ്ഞതെന്നും കിഷന്‍ പറയുന്നു. രാം നാരായന് ഒരു മുതിര്‍ന്ന സഹോദരന്‍ കൂടിയുണ്ട്. അയാളും കൂലിപ്പണിയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ എന്തെങ്കിലും സഹായം ചെയ്താല്‍ മാത്രമേ രാംനാരായന്റെ കുടുംബം സുരക്ഷിതമാവൂയെന്നും കിഷന്‍ കൂട്ടിചേര്‍ത്തു. പാലക്കാട് കലക്ടര്‍ എം എസ് മാധവിക്കുട്ടി ഫോണ്‍ ചെയ്ത് വിവരം അറിയിച്ചെന്ന് സക്തി കലക്ടര്‍ അമൃത് വികാസ് തൊപ്‌നോ പറഞ്ഞു. കുടുംബത്തിന് സഹായം നല്‍കുമെന്നാണ് പാലക്കാട് കലക്ടര്‍ അറിയിച്ചതെന്നും അമൃത് വികാസ് തൊപ്‌നോ പറഞ്ഞു.

Next Story

RELATED STORIES

Share it