Sub Lead

ഹാരീസ് ബീരാനും ജോസ് കെ മാണിയും പിപി സുനീറും എതിരില്ലാതെ രാജ്യസഭയിലേക്ക്

ഹാരീസ് ബീരാനും ജോസ് കെ മാണിയും പിപി സുനീറും എതിരില്ലാതെ രാജ്യസഭയിലേക്ക്
X

തിരുവനന്തപുരം: ഹാരീസ് ബീരാന്‍ (മുസ്ലിം ലീഗ്), ജോസ് കെ മാണി(കേരളാ കോണ്‍ഗ്രസ് എം), പിപി സുനീര്‍ (സിപിഐ) എന്നിവര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം കഴിഞ്ഞതോടെ മൂന്നു സീറ്റുകളിലും മറ്റ് സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നതിനാല്‍ മൂവരെയും വിജയികളായി പ്രഖ്യാപിക്കുകയായിരന്നു. 25 നായിരുന്നു തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്.

സുപ്രീംകോടതി അഭിഭാഷകനും കെ.എം.സി.സി. ഡല്‍ഹി ഘടകം പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാന്‍ യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും പരിസ്ഥിതിമന്ത്രാലയത്തിന്റെയും അഭിഭാഷകനായിരുന്നു. ഇതോടെ പി.വി. അബ്ദുല്‍ വഹാബിനുപുറമേ മുസ്ലിംലീഗിന് ഒരു രാജ്യസഭാംഗത്തെ കൂടി ലഭിച്ചിരിക്കുകയാണ്.

പി.പി. സുനീര്‍ വയനാട് സി.പി.ഐയുടെ മുന്‍ ജില്ലാ അധ്യക്ഷനായിരുന്നു. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലും പൊന്നാനിയിലും അടക്കം മത്സരിച്ചിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ എല്‍.ഡി.എഫില്‍ തീരുമാനമായതോടെയാണ് ജോസ് കെ. മാണി തന്നെ രാജ്യസഭയിലേക്ക് മത്സരിച്ചത്. കേരള കോണ്‍ഗ്രസ് ഒഴിഞ്ഞ സീറ്റായതിനാല്‍ അവര്‍ക്ക് തന്നെ നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയാകുകയായിരുന്നു.







Next Story

RELATED STORIES

Share it