ഗുജറാത്തില്‍ ബിജെപിക്കെതിരേ പോരാട്ടത്തിനിറങ്ങണം: ഹാര്‍ദിക് പട്ടേല്‍

കര്‍ഷിക പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, ഉയര്‍ന്ന വിദ്യാഭ്യാസ ഫീസ് തുടങ്ങി പ്രശ്‌നങ്ങള്‍ നിലനില്‍ക്കേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും ബിജെപി തൂത്തുവാരിയത് കടുത്ത നിരാശയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ ബിജെപിക്കെതിരേ പോരാട്ടത്തിനിറങ്ങണം: ഹാര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: കര്‍ഷകരുടെയും യുവജനങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത ബിജെപിയ്‌ക്കെതിരായ പോരാട്ടത്തിന് ഗുജറാത്തിലെ ജനങ്ങളെ ഉണര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍. കര്‍ഷിക പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, ഉയര്‍ന്ന വിദ്യാഭ്യാസ ഫീസ് തുടങ്ങി പ്രശ്‌നങ്ങള്‍ നിലനില്‍ക്കേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും ബിജെപി തൂത്തുവാരിയത് കടുത്ത നിരാശയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തില്‍ ആരും സംസാരിക്കാന്‍ തയാറാവുന്നില്ല. ആരെങ്കിലും സംസാരിക്കുകയാണെങ്കില്‍ ജയിലിലേക്കോ അല്ലെങ്കില്‍ മാനനഷ്ടമോ നേരിടേണ്ടി വരും. പക്ഷെ തങ്ങള്‍ സംസാരിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ബിജെപിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.

RELATED STORIES

Share it
Top