Latest News

സ്ഥാനമോഹികളാണ് പാര്‍ട്ടി വിട്ട് പോകുന്നതെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവന്‍

സ്ഥാനമോഹികളാണ് പാര്‍ട്ടി വിട്ട് പോകുന്നതെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവന്‍
X

തിരുവനന്തപുരം: സ്ഥാനമോഹികളാണ് പാര്‍ട്ടി വിട്ട് പോകുന്നതെന്ന് സിപിഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അകത്തും ചുരുക്കം സ്ഥാനമോഹികള്‍ ഉണ്ടാകും. പുറത്തുപോയവര്‍ പറയുന്നതില്‍ ഒരു വിലയും കല്‍പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒന്ന് രണ്ട് നിരാശാ ബാധിതരുടെ ശബ്ദമാണ് നമ്മള്‍ കേട്ടത്. പാര്‍ട്ടിയിലെ പദവി ഉയരുന്നത് അനുസരിച്ച് സ്ഥാനമോഹം കുറയുന്നില്ല. ചുരുക്കുമായെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സ്ഥാനമോഹികള്‍ ഉണ്ട്. പാര്‍ട്ടിക്കകത്ത് അഭിപ്രായം പറയാന്‍ അവസരം സിപിഎമ്മിലുണ്ട് എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.സ്ഥാനാര്‍ഥിക്കായി കോണ്‍ഗ്രസ് ഡല്‍ഹിയില്‍ തമ്പടിച്ചിട്ടും ഒരു കാര്യവുമില്ലെന്നും വി ഡി സതീശനെക്കൊണ്ട് ഒന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it