Sub Lead

മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ വെടിപൊട്ടി; തോക്ക് വൃത്തിയാക്കുമ്പോള്‍ സംഭവിച്ചതെന്ന് പോലിസ്

മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസില്‍ വെടിപൊട്ടി; തോക്ക് വൃത്തിയാക്കുമ്പോള്‍ സംഭവിച്ചതെന്ന് പോലിസ്
X

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ തോക്ക് വൃത്തിയാക്കുന്നതിനിടെ വെടി പൊട്ടി. ഗാര്‍ഡ് റൂമിനകത്താണ് സംഭവം. പോലിസുകാരന്‍ തോക്ക് വൃത്തിയാക്കുന്നതിടെ ചേമ്പറില്‍ വെടിയുണ്ട കുരുങ്ങിയിരുന്നു. രാവിലെ 9.30 യോടെയാണ് സംഭവം. രാവിലെ ഡ്യൂട്ടി മാറുമ്പോള്‍ പോലിസുകാര്‍ ആയുധങ്ങള്‍ വൃത്തിയാക്കാറുണ്ട്. പോലിസുകാരന്‍ തോക്ക് താഴേക്ക് ചൂണ്ടി വൃത്തിയാക്കുകയായിരുന്നു. ഈ സമയത്താണ് വെടിപൊട്ടിയത്. സംഭവത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Next Story

RELATED STORIES

Share it