ഗുജ്ജാര്‍ സമരം നാലാംദിവസത്തിലേക്ക്; ട്രെയിനുകള്‍ റദ്ദാക്കി, ഗതാഗതം തടസ്സപ്പെട്ടു

ഗുജ്ജാര്‍ സമരം നാലാംദിവസത്തിലേക്ക്;  ട്രെയിനുകള്‍ റദ്ദാക്കി, ഗതാഗതം തടസ്സപ്പെട്ടു
ജയ്പൂര്‍: സംവരണം ആവശ്യപ്പെട്ടുള്ള രാജസ്ഥാനിലെ ഗുജ്ജാര്‍ സമുദായക്കാരുടെ സമരം നാലാം ദിവസവും തുടരുന്നു. റയില്‍വേ ട്രാക്ക് ഉപരോധിച്ചുള്ള സമരം റോഡ് ഗതാഗതം തടസപ്പെടുത്തുന്നതിലേക്ക് നീങ്ങിയത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇന്നലെ പലയിടത്തും സമരക്കാര്‍ പോലിസിനെ ആക്രമിക്കുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ പ്രയാസമാകറ്റാന്‍ പശ്ചിമ റെയില്‍വേ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലികളില്‍ നിലവിലെ ഒരു ശതമാനം സംവരണം അഞ്ചുശതമാനമാക്കി ഉയര്‍ത്തണമെന്നാണ് ഗുജ്ജാറുകളുടെ ആവശ്യം.

RELATED STORIES

Share it
Top