Sub Lead

പശുക്കളെ ഇടിച്ച് ബൈക്ക് മറിഞ്ഞ് മരിച്ച യുവാവിനെതിരേ ഗുജറാത്ത് പോലിസ് കേസെടുത്തു

പശുക്കള്‍ അപ്രതീക്ഷിതമായി റോഡിലേക്ക് ചാടികയറിയതാണ് അപകടത്തിന് ഇടയാക്കിയത്. വീഴ്ച്ചയുടെ ആഘാതത്തില്‍ തലച്ചോര്‍ തകര്‍ന്നാണ് സഞ്ചയ് പട്ടേല്‍ മരിച്ചത്.

പശുക്കളെ ഇടിച്ച് ബൈക്ക് മറിഞ്ഞ് മരിച്ച യുവാവിനെതിരേ ഗുജറാത്ത് പോലിസ് കേസെടുത്തു
X

അഹമ്മദാബാദ്: പശുക്കള്‍ക്കുമേല്‍ ഇടിച്ചു ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച യുവാവിനെതിരെ ഗുജറാത്ത് പൊലിസ് കേസെടുത്തു. വീഴ്ചയുടെ ആഘാതത്തില്‍ തല്‍ക്ഷണം മരിച്ച സഞ്ചയ് പട്ടേലി(28) നെതിരേയാണ് അലക്ഷ്യമായി ബൈക്കോടിച്ചു എന്നാരോപിച്ച് ഐ.പി.സി 279 പ്രകാരം കേസെടുത്തത്. കഴിഞ്ഞ സെപ്തംബറില്‍ അഹമ്മദാബാദ് ഹൈവേയിലായിരുന്നു അപകടം. പശുക്കള്‍ അപ്രതീക്ഷിതമായി റോഡിലേക്ക് ചാടികയറിയതാണ് അപകടത്തിന് ഇടയാക്കിയത്. വീഴ്ച്ചയുടെ ആഘാതത്തില്‍ തലച്ചോര്‍ തകര്‍ന്നാണ് സഞ്ചയ് പട്ടേല്‍ മരിച്ചത്. അഹമ്മദാബാദ് ദേശീയപാതയിലൂടെ സഞ്ചരിക്കവെയാണ് മോട്ടോര്‍ ബൈക്ക് അപകടത്തില്‍പ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് മകന്‍ മരിച്ച ദു:ഖത്തില്‍ കഴിയുന്ന സഞ്ജയിന്റെ അച്ഛന്‍ മഹേഷ് പട്ടേലിനെ പൊലിസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നു. പശുക്കള്‍ റോഡിലേക്ക് അലക്ഷ്യമായി കയറിയതാണ് അപകടത്തിന് ഇടയാക്കിയതെന്ന് പിതാവ് പറഞ്ഞിട്ടും ഗുജറാത്ത് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ിപ്പെടുകയായിരുന്നുവെന്നും ഈ ഘട്ടത്തില്‍ ഒന്നും ചെയ്യാന്‍ കഴിയും മുന്‍പേ അപകടം സംഭവിച്ചതായും മഹേഷ് പട്ടേല്‍ പറഞ്ഞു. നാല്‍ക്കാലികളെ റോഡിലേക്ക് അലസമായി പറഞ്ഞുവിട്ട ഉടമകള്‍ക്കെതിരെ കേസെടുക്കുന്നതിനു പകരം മകനെതിരേ കേസെടുത്ത നടപടി വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു.




Next Story

RELATED STORIES

Share it