പതിനെട്ട് പരാതികളില്‍ കുറ്റക്കാരന്‍; പുറത്താക്കിയ ഇന്‍സ്പക്ടര്‍ക്ക് ക്രൈംബ്രാഞ്ചില്‍ നിയമനം
അനധികൃത സ്വത്തുസമ്പാദനം, കസ്റ്റഡി മര്‍ദ്ദനം എന്നീ ആരോപണങ്ങളില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വിജിലന്‍സും സംസ്ഥാന ഇന്റലിജന്സു നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ശ്രീമോനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത്. ഉത്തരമേഖല ഐജിയായിരുന്ന അശോക് യാദവാണ് പിരിച്ചുവിട്ടത്.
തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചതിന് പിരിച്ചുവിട്ട സര്‍ക്കിള്‍ ഇന്‍സ്പക്ടറെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. തൊടുപുഴ എസ്എച്ച്ഒ ആയിരുന്ന എന്‍ ജി ശ്രീമോനെയാണ് തിരിച്ചെടുത്ത് ക്രൈംബ്രാഞ്ചില്‍ നിയമിച്ചത്. പതിനെട്ട് കേസുകളില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇയാളെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടത്.
അനധികൃത സ്വത്തുസമ്പാദനം, കസ്റ്റഡി മര്‍ദ്ദനം എന്നീ ആരോപണങ്ങളില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം വിജിലന്‍സും സംസ്ഥാന ഇന്റലിജന്സു നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ശ്രീമോനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത്. ഉത്തരമേഖല ഐജിയായിരുന്ന അശോക് യാദവാണ് പിരിച്ചുവിട്ടത്.
ശ്രീമോന് നല്കിയ അപ്പീലിനെ തുടര്‍ന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയസാക്കറെയാണ് ശ്രീമോനെ തിരിച്ചെടുത്തത്. തെളിയിക്കപ്പെട്ട ആരോപണങ്ങള്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടാന്‍ ആധാരമായവ അല്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു തിരിച്ചെടുത്തത്.
തൊടുപുഴ സിഐ ആയിരുന്ന എന്‍ ജി ശ്രീമോന് 2017 ജുലൈയില്‍ കെഎസ്യു മാര്‍ച്ചിനിടെ നേതാക്കളെ തിരഞ്ഞു പിടിച്ച് മര്‍ദിച്ചുവെന്ന് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് സിവില്‍ കേസിന്റെ പേരില്‍ ശ്രീമോന് ഭീഷണിപെടുത്തി പണം ആവശ്യപെടുന്നുവെന്നാരോപിച്ച് തൊടുപുഴ സ്വദേശി ബേബിച്ചന് വര്‍ക്കി ഹൈക്കോടതിയെ സമീപിക്കുന്നത്.
ബേബിച്ചന്റെ പരാതി ശരിയെന്ന് കണ്ടെത്തിയതോടെ സസ്പെന്‍ഡ് ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു. വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷ് നടത്തിയ ഈ അന്വേഷണത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാതിയടക്കം 18 എണ്ണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. വിദ്യാര്‍ഥിളെ മര്‍ദിച്ചു, ഒരാളുടെ കര്‍ണ്ണപടം തകര്‍ത്തു എന്നിവയൊണ് കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ കണ്ടെത്തിയ കാര്യങ്ങള്‍.
അധികാര ദുര്‍വിനിയോഗം അനധികൃത സ്വത്ത് സമ്പാദനം കസ്റ്റഡി മര്‍ദനം എന്നിവ ഉണ്ടെന്ന് തെളിഞ്ഞതോടെ 2021 ഫെബ്രുവരിയില്‍ പിരിച്ചുവിടുകയായരുന്നു. തുടര്‍ന്ന് ശ്രീമോന് നല്കിയ അപ്പീലിന് ഒടുവിലാണ് ശ്രീമോനെ തിരിച്ചെടുക്കാന്‍ തീരുമാനമായത്. പിരിച്ചുവിടല്‍ റദ്ദാക്കിയ ശേഷം മൂന്ന് വര്‍ഷത്തെ ശമ്പളം തടഞ്ഞുവയ്ക്കല്‍ എന്നതിലേക്ക് ശിക്ഷ ചുരുക്കിയിരിക്കുകയാണ് ഇപ്പോള്‍. ശ്രീമോന്റെ സിപിഎം ബന്ധമാണ് തിരിച്ചെടുക്കാന്‍ കാരണമായി കോണ്‍ഗ്രസ് ആരോപിക്കുന്നത്.
RELATED STORIES
ആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്‍സി...
9 Sep 2024 9:36 AM GMTഎഡിജിപി-ആര്‍എസ്എസ് രഹസ്യചര്‍ച്ചയില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ഡി...
9 Sep 2024 8:58 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്‍ത്തി ഉത്തരാഖണ്ഡില്‍ സൈന്‍ ബോര്‍ഡുകള്‍
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMT