Gulf

ബഹ്റൈനില്‍ നിന്നും നാട്ടിലേക്കുള്ള വിമാനയാത്രക്കിടെ ഹൃദയാഘാതം; യുവാവ് അന്തരിച്ചു

ബഹ്റൈനില്‍ നിന്നും നാട്ടിലേക്കുള്ള വിമാനയാത്രക്കിടെ ഹൃദയാഘാതം; യുവാവ് അന്തരിച്ചു
X

തൃശൂര്‍: ബഹ്റൈനില്‍ നിന്നും നാട്ടിലേക്കുള്ള വിമാനയാത്രക്കിടെ തൃശൂര്‍ വേലൂര്‍ വെങ്ങിലശ്ശേരി സ്വദേശിയായ സുധാകരന്‍ അഖില്‍ (36) ഹൃദയാഘാതം മൂലം അന്തരിച്ചു. വെള്ളിയാഴ്ച (2026 ഫെബ്രുവരി 6) പുലര്‍ച്ചെ ഒന്നരയ്ക്ക് ബഹ്റൈനില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് സംഭവമുണ്ടായത്. വിമാനം പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കകം അഖിലിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. അഖിലിനോടൊപ്പം ഭാര്യ ദീപയും ആറു വയസ്സുള്ള മകളും വിമാനത്തിലുണ്ടായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദുബായ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ബഹ്റൈന്‍ ഓഫിസിലായിരുന്നു അഖില്‍ ജോലി ചെയ്തിരുന്നത്.




Next Story

RELATED STORIES

Share it