- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സമസ്ത സമ്മേളനത്തിന് ഗതാഗത നിയന്ത്രണം
പ്രത്യേക നിര്‍ദേശങ്ങള്‍ പുറത്തിറക്കി പോലിസ്

കാസര്‍കോട്: സമസ്തയുടെ നൂറാം വാര്‍ഷികാത്തൊടാനുബന്ധിച്ച് ഞായറാഴ്ച കാസര്‍കോട് ജില്ലയില്‍ ഗതാഗത നിയന്ത്രണം. സമ്മേളന നഗരിക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും, പോലിസും വളണ്ടിയര്‍മാരും നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എസ്പി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. കണ്ണൂര്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങള്‍ തളിപ്പറമ്പ് നിന്നും മലയോര ഹൈവേ വഴി പോകണം. മംഗലാപുരത്തു നിന്നും വരുന്ന വാഹനങ്ങള്‍ കുമ്പളയില്‍ ഭാഗത്തു നിന്നും മലയോര ഹൈവേ വഴി പോകണം.
പരിപാടിക്ക് വരുന്ന വാഹനങ്ങള്‍ പെരിയ, പൊയ്‌നാച്ചി എന്നിവിടങ്ങളില്‍ നിന്നും സര്‍വീസ് റോഡ് വഴി വന്ന് ആളുകളെ ഇറക്കി പാര്‍ക്കിങ് ഏരിയയിലേക്ക് പോകണം. പരിപാടിയില്‍ സംബന്ധിക്കുന്ന ആളുകള്‍ സര്‍വീസ് റോഡ്, അണ്ടര്‍ പാസേജ് എന്നിവയാണ് കാല്‍നടക്കായി ഉപയോഗപ്പെടുത്തേണ്ടത്. യാതൊരു കാരണവശാലും കല്‍നടയാത്രക്ക് നാഷണല്‍ ഹൈവേ ഉപയോഗിക്കരുതെന്ന് ജില്ലാ പോലിസ് മേധാവി ബി വി വിജയ ഭരത് റെഡ്ഢി അറിയിച്ചു.
സമസ്ത പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് പോലിസ്
1. സമ്മേളന നഗരിയിലേക്ക് വരുന്നവര്‍ അവരുടെ വാഹനം പാര്‍ക്കിങ് ഏരിയയില്‍ മാത്രം നിര്‍ത്തി പുറത്തിറങ്ങി സമ്മേളന നഗരിയിലേക്ക് നടന്ന് വരേണ്ടതാണ്. യാതൊരു കാരണവശാലും സമ്മേളന നഗരിക്കടുത്തോ, റോഡിലോ വാഹനം നിര്‍ത്തി പുറത്തിറങ്ങരുത്.
2. സമ്മേളനത്തിന് ശേഷം തിരിച്ച് പാര്‍ക്കിങ് ഏരിയയിലേക്ക് നടന്ന് ചെന്ന് അവരവരുടെ വാഹനങ്ങളില്‍ കയറി തിരിച്ച് പോകേണ്ടതാണ്. വാഹനങ്ങളെ സമ്മേളന നഗരിയിലേക്ക് വിളിച്ച് വരുത്തരുത്.
3. പോലിസ്/ വളണ്ടിയര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്.
4. സമ്മേളനത്തിന് വരുന്നവര്‍ കാല്‍നടയായി NH 66 മുറിച്ച് കടക്കുന്നത് ഒഴിവാക്കേണ്ടതാണ്. NH റോഡില്‍ കാല്‍നട അനുവദിക്കുന്നതല്ല.
5. സമ്മേളനത്തിന് എത്തുന്നവര്‍ മാസ്‌ക് ധരിക്കേണ്ടതും ആവശ്യത്തിന് കുടിവെള്ളം, സ്നാക്സ് എന്നിവ കൈയില്‍ കരുതേണ്ടതാണ്.
6. സമ്മേളന നഗരിയിലെ വഴിയിലോ റോഡിലോ കൂടി നില്‍ക്കാതെ വിവിധ സെഗ്മന്റുകള്‍ ആക്കി തിരിച്ച സമ്മേളന നഗരിയില്‍ മാത്രം കഴിയേണ്ടതാണ്.
7. സമ്മേളനത്തിന് വരുന്ന നാട്ടുകാര്‍ കഴിവതും വാഹനം ഒഴിവാക്കി സമ്മേളന നഗരിയിലേക്ക് വരിക.
8. NH 66ല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ നിര്‍ത്തിയിടുകയോ ചെയ്യരുത്.
9. മുതിര്‍ന്ന പൗരന്‍മാരും അംഗപരിമിതരായവും അവരുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് വേണ്ട മുന്‍ കരുതലുകളും സുരക്ഷ മാര്‍ഗങ്ങളും സ്വീകരിക്കേണ്ടതാണ്.
10. ഏതെങ്കിലും തരത്തിലുള്ള അടിയന്തര ഘട്ടമോ വൈദ്യസഹായമോ ആവശ്യമായി വരുന്ന പക്ഷം ഉടനടി അടുത്തുള്ള പോലിസ്/വളണ്ടിയര്‍മാരുടെ സേവനം തേടുക.
11. എന്തെങ്കിലും അടിയന്തര ഘട്ടം ഉണ്ടാകുന്ന പക്ഷം വിജനമായി സജ്ജമാക്കിയ ഭാഗത്തേക്ക് മാറേണ്ടതും പരിഭ്രാന്തരാകാതെ സംയമനം പാലിക്കേണ്ടതുമാണ്.
12. തിക്കും തിരക്കും കാരണം ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി സംയമനം പാലിക്കേണ്ടതും പോലിസ്/വളണ്ടിയര്‍മാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















