Sub Lead

ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം പതിവ് നടപടി; ന്യായീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഈ മാസം 12ാം തിയതി ശുപാര്‍ശ ചെയ്തത് പ്രകാരമാണ് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റമെന്നാണ് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചത്.നടപടികള്‍ക്കനുസരിച്ച് പതിവ് രീതിയിലാണ് സ്ഥലം മാറ്റമെന്നു അദ്ദേഹം ട്വീറ്റ് ചെയ്തു.

ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം പതിവ് നടപടി; ന്യായീകരണവുമായി കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ ഹിന്ദുത്വ ആക്രമണവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലിസിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചതിനു പിന്നാലെ ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധറിന്റെ സ്ഥലം മാറ്റത്തില്‍ വിശദീകരണവുമായി കേന്ദ്ര നിയമന്ത്രാലയം. സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഈ മാസം 12ാം തിയതി ശുപാര്‍ശ ചെയ്തത് പ്രകാരമാണ് ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റമെന്നാണ് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് വിശദീകരിച്ചത്.നടപടികള്‍ക്കനുസരിച്ച് പതിവ് രീതിയിലാണ് സ്ഥലം മാറ്റമെന്നു അദ്ദേഹം ട്വീറ്റ് ചെയ്തു.

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതില്‍ അലംഭാവം കാണിച്ച ഡല്‍ഹി പോലിസിനെതിരേ ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കവെ ജസ്റ്റിസ് മുരളീധര്‍ കടുത്ത വിമര്‍ശനമഴിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ്-ഹരിയാന കോടതിയിലേക്ക് സ്ഥലം മാറ്റുകയുമുണ്ടായി.

സാധാരണ സ്ഥലംമാറ്റത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്നെന്നാണ് മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ ആരോപണം.ജസ്റ്റിസ് മുരളീധറിന്റെ സ്ഥലംമാറ്റം വിവാദമായതിന് പിന്നാലെ രണ്ട് ജഡ്ജിമാരെ കൂടി സ്ഥലംമാറ്റി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. അതിനിടെ ബോംബെ ഹൈക്കോടതി ജഡ്ജി ആ.ര്‍വി.മേറെയെ മെഘാലയ ഹൈക്കോടതിയിലേക്കും കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആര്‍ മലിമത്തിനെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്കുമാണ് സ്ഥലം മാറ്റിയത്.



Next Story

RELATED STORIES

Share it