സര്‍ക്കാര്‍ ഓഫിസുകള്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കും

X
BSR13 Jan 2021 2:00 PM GMT
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ശനിയാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന അവധി നിര്‍ത്തലാക്കി. ശനിയാഴ്ചകളിലെ അവധി പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലെത്തും. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ ശനിയാഴ്ച സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കും. തുടര്‍ന്നുളള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ശനിയാഴ്ചത്തെ അവധി നിര്‍ത്തലാക്കണമെന്ന് നേരത്തെ പൊതുഭരണ വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു.
Government offices will also be open on Saturdays
Next Story