ആയുധമേന്തി ദുര്‍ഗാവാഹിനി പഥസഞ്ചലനം: സര്‍ക്കാരും പോലിസും ആര്‍എസ്എസ് ദാസ്യവേല അവസാനിപ്പിക്കണം- വിമന്‍ ഇന്ത്യാ മൂവ്മെന്റ്

കൊച്ചി: തിരുവനന്തപുരത്ത് ആയുധമേന്തി ദുര്‍ഗാവാഹിനി നടത്തിയ പഥസഞ്ചലനം കണ്ടില്ലെന്ന് നടിക്കുന്ന ഇടതുസര്‍ക്കാരും പോലിസും ആര്‍എസ്എസ് ദാസ്യം അവസാനിപ്പിക്കണമെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. ന്യൂനപക്ഷങ്ങളുടെ അനക്കങ്ങളും അടക്കങ്ങളും ഭീകരതയായി ചിത്രീകരിച്ച് റെയ്ഡും കസ്റ്റഡിയും അറസ്റ്റുമായി താണ്ഡവമാടുന്ന പോലിസാണ് ഇപ്പോള്‍ ഒട്ടകപ്പക്ഷിക്ക് സമാനമായി തല മണ്ണില്‍ പൂഴ്ത്തി അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്. ആലപ്പുഴയില്‍ നടന്ന പൊതുപരിപാടിക്കിടെ ഒരു കുട്ടി ആര്‍എസ്എസ്സിനെതിരേ വിളിച്ച മുദ്രാവാക്യത്തിന്റെ പേരില്‍ സംസ്ഥാന വ്യാപകമായി പോലിസ് ന്യൂനപക്ഷ വേട്ട നടത്തുകയാണ്.
കുട്ടിയെ ചുമലിലേറ്റിയവരും കുട്ടിയുടെ പിതാവും പരിപാടിയുടെ സംഘാടകരും കുട്ടിയുടെ കൂടെ യാത്ര ചെയ്തവരും ഉള്‍പ്പെടെ രണ്ടുഡസനിലധികം പേര് ഇപ്പോള്‍ തടവിലാണ്. തിരുവനന്തപുരത്ത്് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ദുര്‍ഗാദാസിനും വടയാര്‍ സുനിലിനും സംഘാടകര്‍ക്കും തണലൊരുക്കുന്ന പോലിസിന്റെ ആര്‍എസ്എസ് ദാസ്യം പിണറായിയുടെ ഒത്താശയോടെയാണോ എന്ന് അറിയാന്‍ പൊതുസമൂഹത്തിന് താല്‍പ്പര്യമുണ്ട്. വെണ്ണലയില്‍ പി സി ജോര്‍ജിന് വിഷം തുപ്പാന്‍ അവസരമൊരുക്കിയ അതേ സംഘാടകര്‍ ഇന്ന് പി സി ജോര്‍ജിന് സ്വീകരണമൊരുക്കിയിരിക്കുന്നു. മുഖ്യമന്ത്രിക്കും പോലിസിനും ഈ ഇരട്ട നിലപാടിനെതിരേ എന്ത് മറുപടിയാണുള്ളത്.
തിരുവന്തപുരത്തും വെണ്ണലയിലും വിദ്വേഷ പ്രസംഗങ്ങള്‍ക്ക് വേദിയൊരുക്കിയ സംഘാടകര്‍ക്കെതിരേ ഉടന്‍ കേസെടുക്കണം. ആര്‍എസ്എസ്സിനെതിരേ സംസാരിക്കാന്‍ പോലും അനുവദിക്കാത്ത പോലിസ്, ഹിന്ദുത്വവാദികള്‍ക്ക് തെരുവില്‍ പോര്‍വിളി നടത്താനും ആയുധപരിശീലനവും പഥസഞ്ചലനവും നടത്താന്‍ നിര്‍ബാധം അനുമതി നല്‍കുകയാണ്. പിണറായി വിജയന് പോലിസില്‍ യാതൊരു നിയന്ത്രണവുമില്ല. രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്ന ഗോഡ്സെയെ നാടിന്റെ നായകനാക്കിയും മഹാത്മാ ഗാന്ധിയെ നിന്ദിച്ചും തൃശൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയ ഹിന്ദു മഹാസഭാ നേതാവിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഹിന്ദുത്വവാദികളുടെ വോട്ട് ലക്ഷ്യമിട്ട് സാമുദായിക ധ്രുവീകരണത്തിനും ആര്‍എസ്എസ് പ്രീണനത്തിനുമാണ് ഇടതുസര്‍ക്കാരും പിണറായി വിജയനും ശ്രമിക്കുന്നതെങ്കില്‍ അത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ദുര്‍ഗാവാഹിനിയുടെ പേരില്‍ ആയുധമേന്തിയ ക്രിമിനലുകളെയും സംഘാടകരെയും ഉടന്‍ അറസ്റ്റുചെയ്യണം. രാജ്യവ്യാപകമായി സ്ത്രീകളെയും പെണ്‍കുട്ടികളെയും വരെ ആയുധമണിയിക്കുന്ന ദുര്ഗാവാഹിനിക്കെതിരേ കേസെടുക്കണമെന്നും കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.
RELATED STORIES
പ്രാർഥനക്കിടെ മസ്ജിദിൽ ബോംബ് സ്ഫോടനം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു
17 Aug 2022 6:51 PM GMTമയക്കുമരുന്ന് വേട്ടയ്ക്കിടെ അപൂര്‍വ പിക്കാസോ പെയിന്റിങ് കണ്ടെത്തിയതായി ...
17 Aug 2022 11:39 AM GMTക്രൈമിയയില്‍ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ സ്ഫോടനം; അട്ടിമറിയെന്ന്...
17 Aug 2022 10:46 AM GMTട്വിറ്ററില്‍ വിമതരെ പിന്തുടരുകയും റിട്വീറ്റ് ചെയ്യുകയും ചെയ്തു;...
17 Aug 2022 10:26 AM GMTഅഫ്ഗാനിസ്താനില്‍ മിന്നല്‍ പ്രളയം; 31 മരണം, നിരവധി പേരെ കാണാതായി
16 Aug 2022 6:47 AM GMTസല്മാന് റുഷ്ദിക്കെതിരായ ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാന്
16 Aug 2022 4:11 AM GMT