സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍
കൊച്ചി: സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 200 രൂപ കൂടി 24,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 3075 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ 4 ദിവസമായി 24,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.വിവാഹ-ഉല്‍സവ സീസണ്‍ ആയതും വിപണിയില്‍ സ്വര്‍ണത്തിന് ആവശ്യക്കാര്‍ കൂടിയതുമാണ് വിലക്കയറ്റത്തിന് കാരണമാകുന്നത്. എന്നാല്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നുണ്ട്.

71 രൂപയ്ക്ക് മുകളിലാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡോളറിനെതിരെ രൂപയുടെ മൂല്യം.അന്താരാഷ്ട്രവിപണിയില്‍ 31 ഗ്രാം ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1313 ഡോളര്‍ എന്ന നിരക്കിലാണ്. അതോടൊപ്പം രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

RELATED STORIES

Share it
Top