കൊറോണയില്‍ വിറങ്ങലിച്ച് ലോകം; മരണം 33000 കടന്നു, രോഗ ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു
സ്‌പെയിനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 78,797 ആയി. ഇവിടെ മാത്രം ആറായിരത്തിലധികം പേര്‍ മരിച്ചിട്ടുണ്ട്.

വാഷിങ്ടണ്‍: ലോകമാകെ ഭീതിപടര്‍ത്തി വ്യാപിക്കുന്ന കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33,000 കടന്നു. വിവിധ രാജ്യങ്ങളിലായി 33,148 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏഴ്‌ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനിടെ കൂട്ടമരണങ്ങളാണ് ലോകത്ത് നടക്കുന്നത്. സ്‌പെയിനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 78,797 ആയി. ഇവിടെ മാത്രം ആറായിരത്തിലധികം പേര്‍ മരിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഇല്ലിനോയിസില്‍ കൊറോണ വൈറസ് ബാധിച്ച് നവജാത ശിശു മരിച്ചു. അതേസമയം, കൊവിഡ് വൈറസ് രോഗം ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 2,229 ആയി. ഇന്നലെ മാത്രം 1900 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൊത്തം കേസുകളുടെ എണ്ണം ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം കവിഞ്ഞു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്. 123,781 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
ഇറാനിലും കൊവിഡ് മരണം തുടരുകയാണ്. 2640 പേരാണ് ഇറാനില്‍ രോ?ഗം ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 123 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് വന്‍ നാശം വിതച്ച ഇറ്റലിയില്‍ കൊവിഡ് മരണം 10, 779 ആയി. 92,472 പേര്‍ക്കാണ് ഇറ്റലിയില്‍ രോ?ഗബാധ സ്ഥിരീകരിച്ചത്. അതിനിടെ, കൊവിഡ് 19 വൈറസ് ബാധിച്ച് സ്പാനിഷ് രാജകുമാരി മരിയ തെരേസ മരിച്ചു. 86 വയസായിരുന്നു.
അതേസമയം, കേരളത്തില്‍ ഒരാള്‍ കൊവിഡ് 19 വൈറസ് ബാധ മൂലം കഴിഞ്ഞ ദിവസം മരിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT