തിരഞ്ഞെടുപ്പ് വരാനിരിക്കേ പുരസ്‌കാരം; പത്മശ്രീ നിരസിച്ച് ഗീതാ മെഹ്ത്ത
ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുരസ്‌കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന് പറഞ്ഞാണ് ഗീതാ മെഹ്ത്ത പുരസ്‌കാരം നിരസിച്ചത്.

ന്യൂയോര്‍ക്ക്: ഒഡിഷ്യ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ സഹോദരിയും എഴുത്തുകാരിയുമായ ഗീതാ മെഹ്ത്ത പത്മശ്രീ പുരസ്‌കാരം നിരസിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ പുരസ്‌കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്ന് പറഞ്ഞാണ് ഗീതാ മെഹ്ത്ത പുരസ്‌കാരം നിരസിച്ചത്. ഇത് തനിക്കും കേന്ദ്ര സര്‍ക്കാരിനും ഒഡിഷ സര്‍ക്കാരിനും നാണക്കേടുണ്ടാക്കുമെന്നും ഗീതാ മെഹ്ത്ത ന്യൂയോര്‍ക്കില്‍ പറഞ്ഞു.തൂക്കു സഭയുണ്ടായാല്‍ ബിജെഡിയെ ഒപ്പം കൂട്ടാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന പ്രചരണമുള്ള സാഹചര്യത്തിലാണ് ഗീതാ മെഹ്ത്ത പത്മ പുരസ്‌കാരം നിരസിക്കുന്നത്. പ്രണഭ് മുഖര്‍ജിക്ക് ഭാരത് രത്‌നയും മോഹന്‍ലാലിന് പത്മഭൂഷണും നല്‍കിയതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രണഭ് ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച് ഹെഗ്‌ഡേവാറിനെ പുകഴ്ത്തിതിനുള്ള ഉപകാര സ്മരണയാണ് ഭാരത് രത്‌നയെന്ന് ഡാനിഷ് അലി ആരോപിച്ചിരുന്നു. മോഹന്‍ലാല്‍ ബിജെപിയുമായി അടുക്കുന്നതായുള്ള വാര്‍ത്തകളുമുണ്ടായിരുന്നു.
RELATED STORIES
കടയ്ക്കല്‍ സംഭവം അങ്ങിനെ ലഘൂകരിക്കാന്‍ കഴിയുന്ന ഒന്നല്ല;...
27 Sep 2023 11:16 AM GMT'സനാതനികള്‍ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില്‍ ...
6 Sep 2023 7:36 AM GMTമൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി...
21 Aug 2023 12:40 PM GMTആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMT