Sub Lead

യുവതിയെ തോളിലേറ്റി ബൈക്കില്‍ നഗരം ചുറ്റി; ഇന്‍സ്റ്റ വീഡിയോ വൈറലായതിനു പിന്നാലെ 28,000 രൂപ പിഴയിട്ട് പോലിസ്

യുവതിയെ തോളിലേറ്റി ബൈക്കില്‍ നഗരം ചുറ്റുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ പോലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

യുവതിയെ തോളിലേറ്റി ബൈക്കില്‍ നഗരം ചുറ്റി; ഇന്‍സ്റ്റ വീഡിയോ വൈറലായതിനു പിന്നാലെ 28,000 രൂപ പിഴയിട്ട് പോലിസ്
X

ഗാസിയാബാദ്: ഗതാഗതനിയമം ലംഘിച്ച് വാഹനം ഓടിച്ച യുവതികള്‍ക്ക് 28,000 രൂപ പിഴയിട്ട് പോലിസ്. യുവതിയെ തോളിലേറ്റി ബൈക്കില്‍ നഗരം ചുറ്റുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ പോലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.ഇതിന്റെ വീഡിയോ യുവതികള്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

സോഷ്യല്‍മീഡിയ താരം ഷിവാങ് ദിവാസേയെ തോളിലിരുത്തി ഗുസ്തി താരം സ്‌നേഹ രഘുവന്‍ഷി നഗരത്തിലൂടെ ബൈക്കില്‍ കറങ്ങുകയായിരുന്നു. ശനിയാഴ്ചയാണ് ഗാസിയബാദ് റോഡില്‍ വച്ച് വീഡിയോ ചിത്രീകരിച്ചത്.

ബൈക്ക് ഓടിച്ച സ്‌നേഹ രഘുവന്‍ഷിയുടെ അമ്മ മഞ്ജു ദേവിക്ക് 11,000 രൂപയും ബൈക്ക് ഉടമ സഞ്ജയ് കുമാറിന് 17,000 രൂപയുമാണ് പിഴയിട്ടത്. ഇരുപതുകാരികളായ ഇരുവര്‍ക്കും ലേണേഴ്‌സ് ലൈസന്‍സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും പോലിസ് പറഞ്ഞു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പോലിസ് കേസ് എടുത്തത്.


Next Story

RELATED STORIES

Share it