Sub Lead

മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഇസ്രായേല്‍ അനുവദിക്കുന്നില്ലെന്ന് ഗസ സിവില്‍ ഡിഫന്‍സ്

മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഇസ്രായേല്‍ അനുവദിക്കുന്നില്ലെന്ന് ഗസ സിവില്‍ ഡിഫന്‍സ്
X

ഗസ സിറ്റി: ഇസ്രായേലി വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനും സംസ്‌കരിക്കാനും ഇസ്രായേലി സൈന്യം അനുവദിക്കുന്നില്ലെന്ന് ഗസ സിവില്‍ ഡിഫന്‍സ്. പല പ്രദേശങ്ങളിലും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്ന് ഗസ സിവില്‍ ഡിഫന്‍സിന്റെ എമര്‍ജന്‍സി-ആംബുലന്‍സ് സര്‍വീസ് മേധാവി ഫാരെസ് അഫാനെ പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാനും ഇസ്രായേലി സൈന്യം അനുവദിക്കുന്നില്ല. അതിനാല്‍, തെരുവുനായ്ക്കള്‍ മൃതദേഹങ്ങള്‍ ഭക്ഷണമാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.യുദ്ധവുമായും അധിനിവേശവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളൊന്നും പാലിക്കാതെയാണ് യുഎസിന്റെ ബലത്തില്‍ ഇസ്രായേല്‍ ഈ ക്രൂരതകളെല്ലാം നടത്തുന്നത്.

Next Story

RELATED STORIES

Share it