Sub Lead

പട്ടാമ്പി പോക്കുപ്പടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

അപകടത്തില്‍ പരിക്കേറ്റ ബാദുഷയുടെ ഉമ്മ നഫീസ, സഹോദരന്‍ ഷാജഹാന്‍, സഹോദരി സാബിറ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

പട്ടാമ്പി പോക്കുപ്പടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
X

പട്ടാമ്പി: ഓങ്ങല്ലൂര്‍ പോക്കുപ്പടിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പോക്കുപ്പടി നമ്പാടത്ത് ചുങ്കത്ത് അബ്ദുള്‍ റഹ്മാന്റെ മകന്‍ ബാദുഷ (35)ആണ് മരിച്ചത്.

ഇന്നലെ രാത്രി 10.45നാണ് വീട്ടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റ ബാദുഷയുടെ ഉമ്മ നഫീസ, സഹോദരന്‍ ഷാജഹാന്‍, സഹോദരി സാബിറ എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ ബാദുഷ ചികില്‍സയിലിരിക്കെ ഇന്ന് മരണപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it