Big stories

ഇന്ധന വില പുതിയ റെക്കോര്‍ഡിലേക്ക്; പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി

പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്നു കൂട്ടിയത്.

ഇന്ധന വില പുതിയ റെക്കോര്‍ഡിലേക്ക്; പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി
X

തിരുവനന്തപുരം: സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുന്നു. പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂട്ടി.പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്നു കൂട്ടിയത്. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില ലിറ്ററിന് 88.58 രൂപയും തലസ്ഥാന ജില്ലയിലെ ഗ്രാമീണ മേഖലയില്‍ പെട്രോള്‍ വില 90നും അരികിലെത്തി.

തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍ വില 82 രൂപ 65 പൈസയിലെത്തി. കൊച്ചിയില്‍ പെട്രോള്‍ വില 86 രൂപ 57 പൈസയായി. കൊച്ചിയിലെ ഡീസല്‍ വില 80 രൂപ 77 പൈസയാണ്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നില്‍ക്കുമ്പോഴാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടുന്നത് എന്നതാണ് ശ്രദ്ധേയം. ഇതോടൊപ്പം സംസ്ഥാനത്തെ നികുതി കൂടി ചേരുമ്പോള്‍ ദുരിതത്തലാകുന്നത് സാധാരണക്കാരാണ്. ഒപ്പം അവശ്യസാധനങ്ങള്‍ക്കടക്കം വിലക്കയറ്റമുണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Next Story

RELATED STORIES

Share it