Sub Lead

ഭക്ഷ്യവിഷബാധയെന്ന് സംശയം; ഖത്തറില്‍ മലയാളി ദമ്പതികളുടെ രണ്ട് കുട്ടികള്‍ മരിച്ചു

ഇന്നലെ രാത്രി ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

ഭക്ഷ്യവിഷബാധയെന്ന് സംശയം; ഖത്തറില്‍ മലയാളി ദമ്പതികളുടെ രണ്ട് കുട്ടികള്‍ മരിച്ചു
X

ദോഹ: ഖത്തറില്‍ ജോലിചെയ്യുന്ന മലയാളി ദമ്പതികളുടെ രണ്ടു കുട്ടികള്‍ മരിച്ചു. കോഴിക്കോട് ഫറൂഖ് സ്വദേശി ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ മമ്മൂട്ടിയുടെ മകള്‍ ഷമീമയുടെയും മക്കളാണ് മരണപ്പെട്ടതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഏഴുമാസം പ്രായമുള്ള രിദ, മൂന്നര വയസ്സുള്ള രിദു എന്നീ കുട്ടിളാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയം. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ഇന്നലെ രാത്രി ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. ഷമീമയും ഹാരിസും ഹമദ് ആശുപത്രിയില്‍ ചികില്‍സയിലാണ്. മരണവിവരം അറിഞ്ഞതിനെത്തുടര്‍ന്ന് മമ്മൂട്ടിയും ഭാര്യയും ഖത്തറിലേക്ക് പുറപ്പെട്ടു. ഹാരിസ് അബൂനഖ്‌ല പബ്ലിക് ഹെല്‍ത്ത് സെന്ററിലും ഷമീമ ദോഹയിലെ നസിം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലുമാണ് നഴ്‌സായി ജോലിചെയ്യുന്നത്.

Next Story

RELATED STORIES

Share it