Sub Lead

പ്രളയ ബാധിതരോട് ഇതുവരെ: വിശദാംശങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി

പ്രളയ ബാധിതരോട് ഇതുവരെ:   വിശദാംശങ്ങള്‍ നല്‍കാന്‍  സര്‍ക്കാരിനോട് ഹൈക്കോടതി
X

കൊച്ചി: പ്രളയ ബാധിതര്‍ക്ക് ഇതുവരെ നല്‍കിയ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഇതുസംബന്ധിച്ചു ലഭിച്ച പരാതികളുടെ വിശദാംശങ്ങളും അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍ 23നകം സമര്‍പ്പിക്കണമെന്നു കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്. പ്രളയബാധിതര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളുടെ പട്ടികയും ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്ന പരാതികളുടെ വിശദാംശങ്ങളും അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. പരാതികള്‍ പരിഹരിക്കുന്നതിനു പ്രത്യേകം ട്രൈബ്യുണലുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. ട്രൈബ്യുണലുകള്‍ സ്ഥാപിക്കേണ്ട ആവശ്യമില്ലെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. വില്ലേജ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സമിതികള്‍ രൂപീകരിച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചു. ട്രൈബ്യുണലുകള്‍ രൂപീകരിക്കുന്നതിലൂടെ ഈ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാകുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് പ്രളയവുമായി ബന്ധപ്പെട്ടു പരിഹരിച്ച വിശദാംശങ്ങള്‍ ബോധിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്.

Next Story

RELATED STORIES

Share it