Latest News

'പി കെ കുഞ്ഞാലികുട്ടിയും ബിജെപി രാഷ്ട്രീയമാണോ മുന്നോട്ടു വെക്കുന്നതെന്ന സംശയം ബലപെടുന്നു'; സി പി എ ലത്തീഫ്

പി കെ കുഞ്ഞാലികുട്ടിയും ബിജെപി രാഷ്ട്രീയമാണോ മുന്നോട്ടു വെക്കുന്നതെന്ന സംശയം ബലപെടുന്നു; സി പി എ ലത്തീഫ്
X

തിരൂരങ്ങാടി: മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടിയും ബിജെപി രാഷ്ട്രീയമാണോ മുന്നോട്ടു വെക്കുന്നതെന്ന സംശയം ബലപെടുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് പ്രസ്ഥാവിച്ചു. എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കെ എസ് ഷാന്‍ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണ്ണാടകയിലെ ബെംഗളൂരില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ബുള്‍ഡോസര്‍ രാജിലൂടെ തകര്‍ത്തത് യുപി മോഡലല്ലെന്നു പറഞ്ഞ് രംഗത്തു വരുന്ന കുഞ്ഞാലികുട്ടി. ഒരു മുന്നറിയിപ്പ് നല്‍കാതെ, താമസക്കാര്‍ക്ക് നോട്ടീസ് നല്‍കാതെ കിടന്നുറങ്ങുന്ന പാവങ്ങളുടെ വീടുകള്‍ തകര്‍ത്തത് ന്യായികരിക്കുന്നവര്‍ ഇതിന്റെ പേര് എന്താണെന്ന് പറയണം.

ഉത്തരേന്ത്യയില്‍ തുടര്‍ കഥയായ ബുള്‍ഡോസര്‍ രാജ് ഉത്തരേന്ത്യയില്‍ നിന്ന് ദക്ഷിണേന്ത്യയിലും എത്തിയിരിക്കുകയാണെന്നും, ബിജെപിയെ അകറ്റി നിറുത്താന്‍ എസ്ഡിപിഐയുടെ പിന്തുണ വേണ്ടന്നു പറഞ്ഞ് സ്ഥാനങ്ങള്‍ രാജി വച്ചതിനു ശേഷം ഇനി പലയിടത്തും ബിജെപി ഭരണത്തില്‍ വരികയാണങ്കില്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വി ഡി സതീശനു മാത്രമായിരിക്കുമെന്നും അദ്ധേഹം പറഞ്ഞു.

തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, ജില്ല കമ്മിറ്റി അംഗം ഉസ്മാന്‍ ഹാജി, ആസിയ ചെമ്മാട്, എടരിക്കോട് പഞ്ചായത്ത് മെമ്പര്‍ ഹിബ പന്തക്കന്‍, പെരുമണ്ണ ക്ലാരി പഞ്ചായത്ത് മെമ്പര്‍ നസീറ കോയിക്കല്‍, മണ്ഡലം നേതാക്കളായ ഷബീര്‍ബാപ്പു, മുനീര്‍ എടരിക്കോട്, വാസു തറയിലൊടി, സിദ്ധീഖ് കെ, എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it