Sub Lead

റാസല്‍ഖൈമയില്‍ ഷോപ്പിങ് സമുച്ഛയത്തില്‍ വന്‍ തീപ്പിടിത്തം

റാസല്‍ഖൈമയില്‍ ഷോപ്പിങ് സമുച്ഛയത്തില്‍ വന്‍ തീപ്പിടിത്തം
X
റാസല്‍ഖൈമ: റാസല്‍ഖൈമയിലെ എമിറേറ്റ്‌സ് മാര്‍ക്കറ്റ് ഷോപ്പിങ് സമുച്ഛയത്തില്‍ വന്‍ തീപിടിത്തം. ഇന്നലെ വൈകീട്ടാണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. വിവരമറിഞ്ഞ ഉടന്‍ തന്നെ റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഹമദ് സല്‍മീന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീയണച്ചു. ഒരു മണിക്കൂറോളം എടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപ്പിടിത്തത്തിന്റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല. അല്‍ ദഖ്ദഖ, അല്‍ ജാസിറ അല്‍ ഹംറ, അല്‍ റിഫ സ്‌റ്റേഷനുകളില്‍ നിന്ന് മൂന്ന് ഫയര്‍ഫോഴ്‌സ് ടീമുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Next Story

RELATED STORIES

Share it