Sub Lead

അമ്പത്തേഴ് ദിവസം; കശ്മീരിലെ സ്ഥിതിക്കു ഒരു മാറ്റവുമില്ല

ജമ്മു കശ്മീരിൻറെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞതിനെതിരായ ഹരജികളെല്ലാം ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്

അമ്പത്തേഴ് ദിവസം; കശ്മീരിലെ സ്ഥിതിക്കു ഒരു മാറ്റവുമില്ല
X

ശ്രീനഗർ:കാഷ്മീരിന്റെ പ്രത്യേകപദവി നീക്കിയതിനു പിന്നാലെ ജമ്മുകശ്മീരിലുണ്ടായ പ്രതിസന്ധി തുടർച്ചയായി 57-ാം ദിവസവും ജനജീവിതത്തെ ബാധിച്ചു. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. പൊതുഗതാഗതം തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ സ്വകാര്യവാഹനങ്ങൾ ഓടുന്നുണ്ട്.

മൊബൈൽ സേവനങ്ങൾക്കു വിലക്കുണ്ടെന്നതൊഴിച്ചാൽ മറ്റു നിയന്ത്രണങ്ങളൊന്നുമില്ലെന്ന് അധികൃതർ പറയുന്നു. അക്രമികൾ കാറുകൾ തകർക്കുകയും കടയുടമകളെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനാലാണ് കച്ചവടകേന്ദ്രങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം.

അതേസമയം ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ നടപടിയുടെ ഭരണഘടനാസാധുത ചോദ്യംചെയ്‌ത്‌ സിപിഎം നേതാവ് യൂസഫ്‌ തരിഗാമി സുപ്രീംകോടതിയെ സമീപിച്ചു. രാഷ്ട്രപതി ഭരണത്തിന്‌ കീഴിലാണെങ്കിലും ജമ്മു കശ്‌മീരിന്‌ ബാധകമായ ഭരണഘടനാ അനുച്ഛേദങ്ങളെ ഉത്തരവിലൂടെ ഇല്ലാതാക്കാൻ രാഷ്ട്രപതിക്ക്‌ അധികാരമില്ല. സംസ്ഥാനത്തെ വിഭജിച്ച്‌ കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ നടപടി ഫെഡറൽ തത്ത്വങ്ങളുടെ ലംഘനമാണെന്നും ഹരജിയിൽ പറയുന്നു.

ജമ്മു കശ്മീരിൻറെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞതിനെതിരായ ഹരജികളെല്ലാം ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. സുപ്രീംകോടതി ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇതോടൊപ്പം കശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള നിരവധി ഹരജികളും ഈ ബെഞ്ച് തന്നെ പരിശോധിക്കും.

Next Story

RELATED STORIES

Share it