Sub Lead

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതിക്ക് പനി; ജയിലിലെ നിരീക്ഷണ സെല്ലിലേക്കു മാറ്റി

പരോള്‍ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് പോലിസ് അന്വേഷണം നടത്തുന്നിടെ ഇയാളെ കാണാനില്ലെന്നു കാണിച്ച് ഭാര്യ കൂത്തുപറമ്പ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതിക്ക് പനി; ജയിലിലെ നിരീക്ഷണ സെല്ലിലേക്കു മാറ്റി
X

കണ്ണൂര്‍: പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതിയെ പിടികൂടി ജയിലിലെത്തിച്ചപ്പോള്‍ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നിരീക്ഷണ സെല്ലിലേക്ക് മാറ്റി. കൂത്തുപറമ്പ് മൂര്യാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിനാണ് പനി ബാധിച്ചത്. തുടര്‍ന്ന് ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണ സെല്ലിലേക്ക് മാറ്റി. വെള്ളിയാഴ്ച പിടിയിലായ വിപിന്‍ ഒളിവില്‍ കഴിഞ്ഞത് മഹാരാഷ്ട്രയിലായിരുന്നുവെന്നതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, പനി ബാധിച്ച വിപിനെ ആദ്യം തടവില്‍ പാര്‍പ്പിച്ചത് മറ്റു തടവുകാര്‍ക്കൊപ്പമായിരുന്നുവെന്നും ആക്ഷേപമുണ്ട്. 2007ല്‍ മൂര്യാട്ട് വച്ച് ബിജെപി പ്രവര്‍ത്തകന്‍ പ്രമോദിനെ കൊലപ്പെടുത്തിയ കേസിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷയനുഭവിക്കുന്ന മൂര്യാട് സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ വിപിന്‍ അണ്ണേരി(34)യാണ് പരോളിലിറങ്ങി മുങ്ങിയത്. പരോള്‍ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് പോലിസ് അന്വേഷണം നടത്തുന്നിടെ ഇയാളെ കാണാനില്ലെന്നു കാണിച്ച് ഭാര്യ കൂത്തുപറമ്പ് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

ജനുവരി 30ന് പരോളിലിറങ്ങിയ വിപിന്‍ കാലാവധി കഴിഞ്ഞ് മാര്‍ച്ച് 16ന് വൈകീട്ട് 5.30ന് സെന്‍ട്രല്‍ ജയിലില്‍ തിരിച്ചെത്തേണ്ടതായിരുന്നു. 16ന് ഉച്ചയ്ക്ക് ജയിലിലേക്കെന്നു പറഞ്ഞ് വിപിന്‍ വീട്ടില്‍നിന്നിറങ്ങിയതായി ഭാര്യ ശ്രുതിലയ പോലിസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇയാള്‍ ജയിലിലെത്തിയില്ല. തുടര്‍ന്ന് കൂത്തുപറമ്പ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീട്ടില്‍നിന്നിറങ്ങിയശേഷം വിപിന്റെ ഫോണ്‍ സ്വിച്ചോഫായതായി പോലിസ് കണ്ടെത്തി. പരോള്‍ കാലാവധി കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനാല്‍ വിപിനെ അറസ്റ്റുചെയ്ത് ഹാജരാക്കണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ ജയില്‍ അധികൃതര്‍ സംസ്ഥാന, ജില്ലാ പോലിസ് മേധാവികള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനെടാണ് മഹാരാഷ്ട്രയില്‍ നിന്ന് പിടിയിലായത്.



Next Story

RELATED STORIES

Share it