Sub Lead

കേരളത്തിന്റെ നടപടി സമരം ശക്തമാക്കും; പ്രമേയത്തെ സ്വാഗതം ചെയ്ത് കർഷകര്‍

കാർഷിക നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കിയ കേരളത്തിന് നന്ദിയെന്നായിരുന്നു കർഷക സംഘടനകളുടെ പ്രഥമ പ്രതികരണം.

കേരളത്തിന്റെ നടപടി സമരം ശക്തമാക്കും; പ്രമേയത്തെ സ്വാഗതം ചെയ്ത് കർഷകര്‍
X

ന്യൂഡൽഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ സ്വാഗതം ചെയ്ത് കര്‍ഷക സംഘടനകള്‍. കേരളം സ്വീകരിച്ച നടപടി കര്‍ഷക സമരത്തെ ശക്തമാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് ലഖ്ബീര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.

കാർഷിക നിയമങ്ങൾക്കെതിരേ പ്രമേയം പാസാക്കിയ കേരളത്തിന് നന്ദിയെന്നായിരുന്നു കർഷക സംഘടനകളുടെ പ്രഥമ പ്രതികരണം. ബിജെപി ഇതര സംസ്ഥാനങ്ങൾ, നിയമങ്ങൾ പിൻവലിക്കണമെന്ന നിലപാടെടുക്കുന്നത് കേന്ദ്രസർക്കാരിനുമേൽ സമ്മർദം ശക്തമാക്കുമെന്നും കിസാൻ മോർച്ച നേതാവ് ലഖ്ബീർ സിങ് വ്യക്തമാക്കി. അതേസമയം, തിങ്കളാഴ്ച കേന്ദ്രസർക്കാരുമായി ചർച്ച നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന ട്രാക്ടർ റാലി കർഷകർ മാറ്റി വച്ചു.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരേ സംസ്ഥാന നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് ബിജെപി എംഎൽഎ ഒ രാജഗോപാൽ നിലപാടെടുത്തിരുന്നു. പ്രമേയം പാസായത് ഐക്യകണ്ഠേനയാണ്. നിയമസഭയുടെ പൊതു അഭിപ്രായത്തെ താൻ മാനിച്ചു. സംസാരിക്കാൻ സമയം ലഭിച്ചപ്പോൾ തന്റെ അഭിപ്രായം പറഞ്ഞു. കർഷക നിയമം പിൻവലിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. നിയമസഭ കൊണ്ടു വന്ന പ്രമേയത്തിൽ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. അതിനെ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

farmers wel­comed ker­alas resolution.

Next Story

RELATED STORIES

Share it