- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീടിനായി അഞ്ച് വർഷത്തോളം ഓഫീസുകൾ കയറിയിറങ്ങി; ഗുജറാത്തിൽ കർഷകൻ ആത്മഹത്യ ചെയ്തു
ഗുജറാത്ത് പോലിസിൻ്റെ എമർജൻസി നമ്പറായ 112ൽ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചതിനു ശേഷമാണ് ബൽവന്ദ് ജീവനൊടുക്കിയത്.

അഹമ്മദാബാദ്: അഞ്ച് വർഷത്തോളം വീടിനായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയിട്ടും നടപടി ഉണ്ടാവാത്തതിനാൽ ഗുജറാത്തിൽ കർഷകർ ആത്മഹത്യ ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടിന് അപേക്ഷ നൽകിയ എഴുപതുകാരനായ ബൽവന്ദ് ചരൺ ആണ് പഞ്ചായത്ത് ഓഫീസിൽ ആത്മഹത്യ ചെയ്തത്.
ഗുജറാത്ത് പോലിസിൻ്റെ എമർജൻസി നമ്പറായ 112ൽ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചതിനു ശേഷമാണ് ബൽവന്ദ് ജീവനൊടുക്കിയത്. പഞ്ചായത്ത് ഓഫീസിൽ കയറി ഇറങ്ങി താൻ മടുത്തു എന്നും അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പോലിസിനെ അറിയിച്ചു. പഞ്ചായത്ത് ഓഫീസിലെ മൂന്നാം നിലയിലെ സ്റ്റെയർകേസിലാണ് അദ്ദേഹം തൂങ്ങിമരിച്ചത്.
ആത്മഹത്യ ചെയ്യുകയാണെന്ന് വിളിച്ച് അറിയിച്ചെങ്കിലും മറ്റ് വിശദാംശങ്ങൾ ഇദ്ദേഹം പറഞ്ഞിരുന്നില്ല. ആരാണ് അപേക്ഷ വൈകിച്ചതെന്നോ ഏത് പഞ്ചായത്ത് ഓഫീസിലാണ് ആത്മഹത്യ ചെയ്യാൻ പോകുന്നതെന്നോ അദ്ദേഹം പറഞ്ഞിരുന്നില്ല. നിലവിൽ ആത്മഹത്യ ചെയ്തതിനാണ് പോലിസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മരണത്തിൽ ആർക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാൽ അവർക്കെതിരേ നടപടിയെടുക്കുമെന്ന് പോലിസ് അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















