Sub Lead

കര്‍ഷക സമരം: രണ്ടാംഘട്ട ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന്

കര്‍ഷക സമരം:  രണ്ടാംഘട്ട ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന്
X

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം ഇന്ന് പതിനെട്ടാം ദിവസത്തിലേക്ക് . ജയ്പ്പൂര്‍ ദേശീയപതായിലൂടെയും ആഗ്ര എക്‌സ് പ്രസ് പാതയിലൂടെയും കര്‍ഷകരുടെ രണ്ടാംഘട്ട ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് ആരംഭിക്കും. രാജസ്ഥാനിലെ സാഹ്ജന്‍പ്പൂരില്‍ നിന്ന് 11 മണിക്കാണ് ജയ്പ്പൂര്‍ ദേശീയപാതയിലെ റാലി ആരംഭിക്കുക. ട്രാക്ടറുകളും കന്നുകാലികളുമായി രാജസ്ഥാനിലേയും ഹരിയാനയിലേയും ഉത്തര്‍പ്രദേശിലേയും കര്‍ഷകരാണ് രാജ്യതലസ്ഥാനത്തേക്ക് എത്തുന്നത്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് ആദ്യഘട്ടത്തില്‍ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. എന്നാല്‍, 17 ദിവസം പിന്നിട്ടിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തതോടെ പ്രക്ഷോഭം രാജ്യവ്യാപകമാക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് വളര്‍ത്തു മൃഗങ്ങളുമായി രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകര്‍ ദില്ലിയിലേക്ക് നീങ്ങുകയാണ്. പശുക്കളും കാളകളും ഉള്‍പ്പെടെ നൂറുകണക്കിന് കന്നുകാലികളെയും തെളിച്ച് കര്‍ഷകര്‍ മാര്‍ച്ച് ചെയ്യുന്നത്.

സിംഗു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികള്‍ക്ക് പുറമെ ജയ്പൂര്‍ആഗ്ര പാതകളില്‍ കൂടി കര്‍ഷകര്‍ എത്തുന്നതോടെ ഡല്‍ഹിയിലേക്കുള്ള എല്ലാ പ്രധാനപാതകളിലൂടെയുള്ള ഗതാഗതവും സ്തംഭിക്കും. ചരക്കുനീക്കം പൂര്‍ണമായി തടസ്സപ്പെടും. കാര്‍ഷിക സംഘടനകളും മോദി സര്‍ക്കാരും തമ്മിലുള്ള പലതവണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിഷേധത്തിന്റെ പുതിയ തരംഗം. രണ്ടാഴ്ചയിലേറെയായി പതിനായിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയുടെ പ്രാന്തപ്രദേശത്തുള്ള പ്രധാന ഹൈവേകള്‍ തടയുകയാാണ്. കര്‍ഷകര്‍, കൂടുതലും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതികള്‍ നല്‍കാമെന്ന കേന്ദ്രത്തിന്റെ രേഖാമൂലമുള്ള വാഗ്ദാനം ഈ ആഴ്ച തുടക്കത്തില്‍ പ്രതിഷേധക്കാര്‍ ഏകകണ്ഠമായി നിരസിച്ചിരുന്നു.അമിത് ഷായുമായുള്ള കൂടിക്കാഴ്ചയും പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു.

പുതിയ നിയമങ്ങള്‍ റദ്ദാക്കുന്നതിനേക്കാള്‍ കുറവൊന്നും തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഇവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ വെള്ളിയാഴ്ച സുപ്രിം കോടതിയില്‍ ഹരജി നല്‍കി. നിയമങ്ങളെ ചോദ്യം ചെയ്ത് ഒരു കൂട്ടം നിവേദനങ്ങളില്‍ സുപ്രിം കോടതി ഇതിനകം കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. നവംബര്‍ അവസാനം മുതല്‍ ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയുടെ പ്രാന്തപ്രദേശത്ത് തമ്പടിക്കുന്നു. നിയമനിര്‍മ്മാണങ്ങള്‍ ആവശ്യമുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉറപ്പുനല്‍കിയപ്പോഴും പുതിയ നിയമങ്ങള്‍ കോര്‍പ്പറേറ്റുകളുടെ കാരുണ്യത്തില്‍ നിന്ന് പുറത്തുപോകുമെന്ന് അവര്‍ പറയുന്നു.

അതേസമയം, മാര്‍ച്ച് അതിര്‍ത്തിയില്‍ തടയാനാണ് ഹരിയാന പോലിസിന്റെ തീരുമാനം. അതിനിടെ സമരം രണ്ടു ദിവസത്തിനുള്ളില്‍ ഒത്തു തീരുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ചൗട്ടാലയുടെ പ്രതികരണം.




Next Story

RELATED STORIES

Share it