- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ജയ് ശ്രീരാം' വിളിക്കാന്‍ ആവശ്യപ്പെട്ട് വയോധികനെ ഹിന്ദുത്വര്‍ മര്‍ദിച്ച സംഭവം: പ്രതികളെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നതായി അവകാശപ്പെട്ട് പ്രചരിക്കുന്ന വീഡിയോ വ്യാജം

ന്യൂഡല്‍ഹി: പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി പോയ വയോധികനെ തട്ടിക്കൊണ്ടുപോയി ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിച്ച പ്രതികളെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നതായി ആവകാശപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം (എഎഫ്ഡബ്ല്യൂഎ) നടത്തിയ അന്വേഷണത്തിലാണ് വീഡിയോ മറ്റൊരു സംഭവത്തിന്റേതാണെന്ന് കണ്ടെത്തിയത്.
Three persons were caught and beaten up by the residents. They allegedly came to extort money from a vegetable seller in Jahangirpuri. All three are belonging to betting gangs and money deal was also related to the same. Later, they were handed over to the police. pic.twitter.com/pAd2TDmbDN
— alok singh (@AlokReporter) June 13, 2021
ജൂണ്‍ അഞ്ചിനാണ് അബ്ദുല്‍ സമദിന് മര്‍ദ്ദനമേറ്റത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറം ലോകമറിഞ്ഞത്. ജയ് ശ്രീറാം, വന്ദേമാതരം എന്നിവ ചൊല്ലാന്‍ ആവശ്യപ്പെട്ട അക്രമികള്‍ സമദിന്റെ താടിയും മുറിച്ചു. സംഭവത്തില്‍ ലോണി പൊലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം, ലോണി സംഭവത്തിനെതിരെ പൊതുജനം പ്രതികാരം ചെയ്തത് ഇങ്ങനെയാണെന്ന അടിക്കുറിപ്പോടെ ധാരാളം ആളുകള്‍ ഒരു കെട്ടിടത്തില്‍ നിന്ന് രണ്ടുപേരെ വലിച്ചിഴച്ച് വടികൊണ്ട് എറിയുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
വീഡിയോയ്‌ക്കൊപ്പം ഹിന്ദിയിലെ അടിക്കുറിപ്പില്‍ പറയുന്നത് ഇങ്ങനെ. 'സഹോദരന്മാരേ, താടി മുറിച്ചതിന്റെ അനന്തരഫലങ്ങള്‍ കാണുക. പ്രതികളില്‍ നാലുപേരില്‍ ഒരാളെ പോലിസ് പിടികൂടി, ബാക്കിയുള്ളവര്‍ പൊതുജനം ശിക്ഷിച്ചു'.
വീഡിയോയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം (AFWA) കണ്ടെത്തി. ഡല്‍ഹിയിലെ ജഹാംഗീര്‍പുരി പ്രദേശത്ത് അടുത്തിടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റേതാണ് വീഡിയോ. ലോണി സംഭവത്തില്‍ പ്രതികളെ പൊതുജനങ്ങള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളില്ലെന്ന് ഇന്ത്യാ ടുഡേ വാര്‍ത്തയില്‍ വ്യക്തമാക്കുന്നു. റിവേഴ്‌സ് സെര്‍ച്ചിലൂടെ സംഭവത്തിന്റെ നിജസ്ഥിതി ഇന്ത്യാ ടുഡേ പുറത്ത് കൊണ്ട് വരികയായിരുന്നു. ജൂണ്‍ 13ന് നടന്ന സംഘര്‍ഷത്തിന്റെ വീഡിയോ ആണ് ലോണി സംഭവത്തിനുള്ള പ്രതികാര നടപടിയായി ചിലര്‍ പ്രചരിപ്പിക്കുന്നത്. ജഹാംഗീര്‍ പൂരിലെ പച്ചക്കറി വില്‍പ്പനക്കാരില്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ ആണ് വ്യാജമായി പ്രചരിപ്പിച്ചത്. ജഹാംഗീര്‍പൂര്‍ സംഭവത്തിന്റെ വീഡിയോ പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ടര്‍മാരും പങ്കിട്ടതായി ഇന്ത്യാ ടുഡേ കണ്ടെത്തി. ജഹാംഗീര്‍പുരി പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സി പി ഭരദ്വാജുമായി എ.എഫ്.ഡബ്ല്യു.എ ബന്ധപ്പെട്ടു.
'ഞങ്ങളുടെ അധികാരപരിധിയിലാണ് ഈ സംഭവം നടന്നത്. വസിരാബാദില്‍ നിന്നുള്ള മൂന്ന് പേര്‍ ജഹാംഗീര്‍പുരിയിലെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു. ഇത് പ്രദേശവാസികളും അവരും തമ്മില്‍ ഏറ്റുമുട്ടലിന് കാരണമായി. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. ഭരദ്വാജ് പറഞ്ഞു.
ജൂണ്‍ അഞ്ചിനാണ് അബ്ദുല്‍ സമദിന് മര്‍ദ്ദനമേറ്റത്. അക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പുറം ലോകമറിഞ്ഞത്. ജയ് ശ്രീറാം, വന്ദേമാതരം എന്നിവ ചൊല്ലാന്‍ ആവശ്യപ്പെട്ട അക്രമികള്‍ സമദിന്റെ താടിയും മുറിച്ചു. സംഭവത്തില്‍ ലോണി പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍, ക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിനു പകരം പണം തട്ടിയ കേസിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശാരീരികമായി മര്‍ദിച്ചതോ താടി മുറിച്ചതോ ജയ് ശ്രീറാം വിളിപ്പിച്ചതോ ഒന്നും എഫ്‌ഐആറില്‍ പരാമര്‍ശിക്കുന്നില്ല.
മൂന്നുപേര്‍ ചേര്‍ന്നാണ് അബ്ദുല്‍ സമദിനെ ആക്രമിച്ചത്. കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും വീഡിയോയിലുണ്ട്. ആക്രമണ ദൃശ്യങ്ങള്‍ തെളിവായി ഉണ്ടായിട്ടുപോലും പണം തട്ടിയെടുത്തു എന്ന ജാമ്യം ലഭിക്കാവുന്ന നിസ്സാര കേസാണ് പോലിസ് ചുമത്തിയിട്ടുള്ളത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















