Sub Lead

പ്രഭുരാജ് വധക്കേസ്: പ്രോസിക്യൂഷന് തിരിച്ചടി; പ്രധാന സാക്ഷികള്‍ കൂറുമാറി

നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം കാട്ടുവയല്‍ കോളനിയിലെ അനുഗ്രഹയില്‍ രാജന്റെ മകന്‍ പ്രഭുരാജ് കൊല്ലപ്പെട്ട കേസിലാണ് സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം.

പ്രഭുരാജ് വധക്കേസ്: പ്രോസിക്യൂഷന് തിരിച്ചടി; പ്രധാന സാക്ഷികള്‍ കൂറുമാറി
X

കോഴിക്കോട്: കരാട്ടെ - കിക്ക് ബോക്‌സിങ് സംഘങ്ങള്‍ക്കിടയിലെ കുടിപ്പകയെതുടര്‍ന്ന് കൂണ്ടുപ്പറമ്പില്‍ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ പ്രാധാന സാക്ഷികള്‍ കൂറുമാറി. നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം കാട്ടുവയല്‍ കോളനിയിലെ അനുഗ്രഹയില്‍ രാജന്റെ മകന്‍ പ്രഭുരാജ് കൊല്ലപ്പെട്ട കേസിലാണ് സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം.

എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയ്ക്കിടെയാണ് എട്ട് സാക്ഷികളില്‍ ആറുപേരും കൂറുമാറിയത്. 2013 സെപ്റ്റംബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തായ അരക്കിണര്‍ കണ്ടോത്ത് താരിഖിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ നെല്ലിക്കാപ്പുളി പാലത്തിന് സമീപം തടഞ്ഞുനിര്‍ത്തി അക്രമിസംഘം പ്രഭുരാജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. അക്രമത്തില്‍ ഗുരുതര പരിക്കേറ്റ താരീഖ് ചികില്‍സയിലായിരുന്നു. പുറകില്‍ കാറില്‍ വന്ന സൂഹൃത്തുക്കളായിരുന്നു കേസിലെ പ്രധാന സാക്ഷികള്‍.

എന്നാല്‍ പ്രതികളെല്ലാം മുഖം മൂടിയണിഞ്ഞിരുന്നതിനാല്‍ തിരിച്ചറിയാനായില്ലെന്ന് താരീഖ് അടക്കമുള്ളവര്‍ കോടതിയില്‍ മൊഴി മാറ്റി. ഇതോടെ പ്രധാനസാക്ഷികള്‍ കൂറുമാറിയതായി പ്രഖ്യാപിക്കുയായിരുന്നു. കേസിലെ ഒന്നാം പ്രതി പുതിയാപ്പ അക്കരകാരന്‍ കോപ്പന്റെകത്ത് നിധിന്‍ എന്ന കണ്ണന്‍ (22) അടക്കം 34 പ്രതികളുടെ പേരിലും കൊലക്കുറ്റം ചുമത്തിയിരുന്നു. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായതിന്റെ ഭാഗമായാണ് മൊഴിമാറ്റമെന്നാണ് സൂചന.

Next Story

RELATED STORIES

Share it