Sub Lead

ജമ്മു വിമാനത്താവളത്തില്‍ സ്‌ഫോടനം; ബോംബ്-ഫോറന്‍സിക് സ്‌ക്വാഡ് സ്ഥലത്തെത്തി

ജമ്മു വിമാനത്താവളത്തില്‍ സ്‌ഫോടനം; ബോംബ്-ഫോറന്‍സിക് സ്‌ക്വാഡ് സ്ഥലത്തെത്തി
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ജമ്മു വിമാനത്താവളത്തിനുള്ളില്‍ സ്‌ഫോടനം.ഇന്ത്യന്‍ വ്യോമസേന(ഐഎഎഫ്)യുടെ നിയന്ത്രണത്തിലുള്ള സത് വാരി എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ പുലര്‍ച്ചെ രണ്ടോടെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണു റിപോര്‍ട്ട്. സാങ്കേതിക വിഭാഗത്തിന്റെ മേഖലയിലാണ് സ്‌ഫോടനമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. വിവരമറിഞ്ഞ് ഫോറന്‍സിക് വിഭാഗവും ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവയും സ്ഥലത്തെത്തിയിട്ടുണ്ട്. വ്യോമസേനയുടെ എഫ്‌ഐആറിനായി കാത്തിരിക്കുകയാണെന്ന് പോലിസ് പറഞ്ഞു. ജമ്മു എയര്‍പോര്‍ട്ട് റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്. ഇവിടെ യാത്രക്കാരുടെ ഫ്‌ളൈറ്റ് പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Explosion reported inside Air Force-operated area at Jammu Airport

Next Story

RELATED STORIES

Share it