Sub Lead

ദുബയ് വിമാനത്താവളത്തിലെ കുട്ടികളുടെ എമിഗ്രേഷന്‍ കൗണ്ടര്‍ വിപുലീകരിക്കുന്നു

ദുബയ് വിമാനത്താവളത്തിലെ കുട്ടികളുടെ എമിഗ്രേഷന്‍ കൗണ്ടര്‍ വിപുലീകരിക്കുന്നു
X

ദുബയ്: ദുബയ് വിമാനത്താവളത്തില്‍ കുട്ടികള്‍ക്കായി ഈയിടെ ആരംഭിച്ച എമിഗ്രേഷന്‍ കൗണ്ടര്‍ സേവനം വിപുലീകരിക്കുന്നു. എല്ലാ ടെര്‍മിനല്‍ അറൈവല്‍ ഭാഗത്തേക്കും കൗണ്ടറുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബയ് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അറിയിച്ചു. ദുബയിലേക്ക് എത്തുന്ന കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്വയം സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കുന്ന പ്ലാറ്റ്‌ഫോമാണിത്. നിലവില്‍ ദുബയ് വിമാനത്താവളം ടെര്‍മിനല്‍ മൂന്നിന്റെ അറൈവല്‍ ഭാഗത്ത് മാത്രമാണ് ഇത് സ്ഥാപിച്ചിടുള്ളത്. കുട്ടികള്‍ക്ക് സന്തോഷവും ആവേശവും നല്‍കാന്‍ വേണ്ടി അവര്‍ക്ക് മാത്രമായുള്ള ലോകത്തെ ആദ്യത്തെ സമര്‍പ്പിത പവലിയനാണ് ഈ കൗണ്ടര്‍. ഇക്കഴിഞ്ഞ ഈദുല്‍ ഫിത്വര്‍ ദിനത്തിലാണ് സംരംഭം ആരംഭിച്ചത്. നാലുമുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് ഇത് ഉപയോഗിക്കാന്‍ കഴിയുക. കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്റ്റാമ്പ് ചെയ്യാനും അവരുടെ അന്വേഷണങ്ങള്‍ക്ക് ഉത്തരം നല്‍കാനും പ്രത്യേകം പരിശീലനം ലഭിച്ച പാസ്‌പോര്‍ട്ട് ഓഫിസര്‍മാരും വിദഗ്ധ ജോലിക്കാരെയും കുട്ടികള്‍ക്കുള്ള സേവനം സുഗമമാകാന്‍ നിയോഗിച്ചതായി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു.

ലോകമെമ്പാടുമുള്ള ഏത് വിമാനത്താവളങ്ങളിലെയും പാസ്‌പോര്‍ട്ട് നിയന്ത്രണം ഏതൊരു യാത്രക്കാരന്റെയും ആദ്യമതിപ്പ് പ്രതിനിധീകരിക്കുന്നു. ഇത്തരത്തില്‍ കുട്ടികള്‍ക്ക് സാധാരണമായ അനുഭവങ്ങള്‍ നല്‍കാന്‍ കുട്ടികളുടെ എമിഗ്രേഷന്‍ കൗണ്ടറുകള്‍ക്ക് കഴിയുമെന്ന് ദുബയ് എമിഗ്രേഷന്‍ ഹാപ്പിനസ് സര്‍വീസസ് ഡയറക്ടര്‍ കേണല്‍ സാലിം ബിന്‍ അലി പറഞ്ഞു. എല്ലാ ടെര്‍മിനല്‍ അറൈവല്‍ ഏരിയകളിലേക്കും ഈ കൗണ്ടറുകള്‍ വിപുലീകരിക്കുന്നത് യുവ സന്ദര്‍ശകര്‍ക്ക് മൊത്തത്തിലുള്ള യാത്രാനുഭവം വര്‍ധിപ്പിക്കുന്നതിനുള്ള ദുബയിയുടെ പ്രതിബദ്ധതയെ അടിവരയിടുന്നു. പാസ്‌പോര്‍ട്ട് നിയന്ത്രണത്തില്‍ സജീവമായി പങ്കെടുക്കാന്‍ കുട്ടികളെ അനുവദിക്കുന്നതിലൂടെ, കുട്ടി യാത്രക്കാര്‍ക്ക് മികച്ചതും അവിസ്മരണീയവുമായ യാത്രാ മതിപ്പ് സൃഷ്ടിക്കാന്‍ ദുബയ് എമിഗ്രേഷന്‍ ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു

കുട്ടികള്‍ വിമാനത്താവളത്തില്‍ എത്തുന്നത് മുതല്‍ യാത്രയുടെ ഓരോ ഘട്ടത്തിലും സന്തോഷവും ഉപഭോക്തൃ സംതൃപ്തിയും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ദുബയിയുടെ സമര്‍പ്പണമാണ് ഈ സംരംഭം തെളിയിക്കുന്നത്. കുട്ടി യാത്രക്കാരെ രസകരവും സംവേദനാത്മകവുമായ രീതിയില്‍ ഇടപഴകുന്നതിലൂടെ ശിശുസൗഹൃദ യാത്രാ സേവനങ്ങള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ സജ്ജീകരിക്കാന്‍ ദുബയ് ലക്ഷ്യമിടുന്നു.

Next Story

RELATED STORIES

Share it