Sub Lead

തൃക്കാക്കരയില്‍ ഡോ.ജോ ജോസഫ് ഇടത് സ്ഥാനാര്‍ഥി

എറണാകുളം സ്വകാര്യ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദനാണ് ഡോ.ജോ ജോസഫ്.തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്.പാര്‍ട്ടി ചിഹ്നത്തിലായിരിക്കും ഡോ.ജോ ജോസഫ് മല്‍സരിക്കുക.തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡോ.ജോ ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

തൃക്കാക്കരയില്‍ ഡോ.ജോ ജോസഫ് ഇടത് സ്ഥാനാര്‍ഥി
X

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദന്‍ ഡോ.ജോ ജോസഫ് ഇടത് സ്ഥാനാര്‍ഥിയായി മല്‍സരിക്കും.എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.പാര്‍ട്ടി ചിഹ്നത്തിലായിരിക്കും ഡോ.ജോ ജോസഫ് മല്‍സരിക്കുക.സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാനുണ്ടായ താമസമാണെന്നും ജയരാജന്‍ പറഞ്ഞു.

ഡോ.ജോ ജോസഫ്.തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്.തൃക്കാക്കരയില്‍ വന്‍ ഭുരിപക്ഷത്തില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഈ മാസം 12 ന് നടക്കും.മുഖ്യമന്ത്രിയും ജോ ജോസഫിന്റെ പ്രചാരണത്തിനെത്തും.എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയായി ജോ ജോസഫിനെ നിശ്ചയതില്‍ സന്തോഷമെന്ന് ജോ ജോസഫിന്റെ കുടുംബം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡോ.ജോ ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.തന്റെ പേര് ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇന്നും പതിവു പോലെ രാവിലെ ആശുപത്രിയിലെത്തി രോഗികളെ പരിശോധിക്കുകയും ഓപ്പറേഷന്‍ അടക്കമുള്ള നടപടികളില്‍ പങ്കാളികളാകുകയും ചെയ്തു.ആശുപത്രിയിലെ ഇന്നത്തെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാധ്യമങ്ങളെ കാണുമെന്നും ഡോ.ജോ ജോസഫ് പറഞ്ഞു.

Next Story

RELATED STORIES

Share it