Sub Lead

തൃക്കാക്കരയിലേത് ചരിത്ര വിജയം; പി ടി തോമസിന് സമര്‍പ്പിക്കുന്നു: ഉമാ തോമസ്

സര്‍ക്കാരിന്റെ നിലപാടിനുള്ള തിരിച്ചടി കൂടിയാണ് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലമെന്നും ഉമാ തോമസ് പറഞ്ഞു.ജനപക്ഷപരമായ വികസനമാണ് വേണ്ടതെന്ന് ഈ തിരഞ്ഞെടുപ്പ് ഫലത്തിലുടെ തെളിയിക്കപ്പെട്ടുവെന്നും ഉമാ തോമസ് പറഞ്ഞു

തൃക്കാക്കരയിലേത് ചരിത്ര വിജയം; പി ടി തോമസിന് സമര്‍പ്പിക്കുന്നു: ഉമാ തോമസ്
X

കൊച്ചി: തൃക്കാക്കരയില്‍ ചരിത്ര വിജയം സമ്മാനിച്ച തൃക്കാരയിലെ മുഴുവന്‍ ജനങ്ങള്‍ക്കും യുഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നുവെന്നും വിജയം പി ടി തോമസിന് സമര്‍പ്പിക്കുന്നുവെന്നും തൃക്കാക്കരയില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പി ടി തോമസിനെ നെഞ്ചിലേറ്റിയ തൃക്കാക്കരയിലെ ജനങ്ങള്‍ തന്നെയും നെഞ്ചോടു ചേര്‍ത്തുവെച്ചുവെന്നതിന്റെ തെളിവാണ് ഈ വിജയം.താന്‍ എന്നും തൃക്കാക്കരയിലെ ജനങ്ങള്‍ക്കൊപ്പം എന്നുമുണ്ടാകുമെന്നും ഉമാ തോമസ് പറഞ്ഞു.സര്‍ക്കാരിന്റെ നിലപാടിനുള്ള തിരിച്ചടി കൂടിയാണ് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലമെന്നും ഉമാ തോമസ് പറഞ്ഞു.ജനപക്ഷപരമായ വികസനമാണ് വേണ്ടതെന്ന് ഈ തിരഞ്ഞെടുപ്പ് ഫലത്തിലുടെ തെളിയിക്കപ്പെട്ടുവെന്നും ഉമാ തോമസ് പറഞ്ഞു.

Next Story

RELATED STORIES

Share it