Sub Lead

പെരുമ്പാവൂര്‍ സിഇടി കോളജ് ജീവനക്കാരുടെ സമരം: സര്‍ക്കാര്‍ ഇടപെടണമെന്ന് എസ്ഡിപിഐ

വര്‍ഷങ്ങളായി ശമ്പളം ലഭിക്കാത്ത നൂറോളം വരുന്ന ജീവനക്കാര്‍ സിഇടി കോളജിന് മുന്‍പില്‍ നടത്തി വരുന്ന അനിശ്ചിതകാല സമരപ്പന്തല്‍ എസ്ഡിപി ഐ നേതാക്കള്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.ധിക്കാരവും അഹന്തയും അവസാനിപ്പിച്ച് നിരാലംബരായ ജീവനക്കാരുടെ അവകാശങ്ങള്‍ തിരികെ നല്‍കാന്‍ കോളജ് മാനേജ്‌മെന്റ് തയ്യാറാകണം.സമരം എത്രയും പെട്ടന്ന് ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ഇരകള്‍ നടത്തുന്ന തുടര്‍ സമരങ്ങള്‍ക്ക് എസ് ഡി പി ഐ പിന്തുണ നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു

പെരുമ്പാവൂര്‍ സിഇടി കോളജ് ജീവനക്കാരുടെ സമരം: സര്‍ക്കാര്‍ ഇടപെടണമെന്ന് എസ്ഡിപിഐ
X

കൊച്ചി: ഒരു മാസക്കാലമായി പെരുമ്പാവൂര്‍ ഐരാപുരം സി ഇ ടി കോളജില്‍ 125 ഓളം വരുന്ന അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് നടത്തി വരുന്ന സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസലും കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് സൈനുദ്ദീന്‍ പള്ളിക്കരയും ആവശ്യപ്പെട്ടു.വര്‍ഷങ്ങളായി ശമ്പളം ലഭിക്കാത്ത നൂറോളം വരുന്ന ജീവനക്കാര്‍ സിഇടി കോളജിന് മുന്‍പില്‍ നടത്തി വരുന്ന അനിശ്ചിതകാല സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഇരുവരും.ലക്ഷങ്ങള്‍ ഡെപോസിറ്റ്് നല്‍കിയാണ് ജീവനക്കാര്‍ ഇവിടെ ജോലിക്ക് കയറിയത്. രണ്ടു ലക്ഷം രൂപം മുതല്‍ 15 ലക്ഷം രൂപവരെയാണ് ഇവര്‍ ഡെപോസിറ്റ് നല്‍കിയത്. പിരിഞ്ഞു പോകുമ്പോള്‍ മൂന്നു മാസത്തിനുള്ളില്‍ ഇവര്‍ക്ക് പണം തിരികെ നല്‍കുമെന്നായിരുന്നു മാനേജ്‌മെന്റ് പറഞ്ഞിരുന്നത്.ഇതെല്ലാം മാനേജ്‌മെന്റ് ലംഘിച്ചുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.

2016 മുതല്‍ ഇവര്‍ ശബളം ലഭിക്കുന്നില്ല. പലര്‍ക്കും ആറു ലക്ഷം രൂപ വരെ ശബളകുടിശിഖ ലഭിക്കാനുണ്ട്. ഇതും നല്‍കാന്‍ മാനേജ്‌മെന്റ് തയാറാകുന്നില്ല. ശബളമില്ലാതായതോടെ പിരുഞ്ഞു പോയവര്‍ക്ക് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും എഗ്രിമെന്റ് പ്രകാരം ഡെപോസിറ്റ് തുക നല്‍കുന്നില്ലെന്നു മാത്രമല്ല ചര്‍ച്ചയ്ക്ക് പോലും മാനേജ്‌മെന്റ് തയാറാകുന്നില്ലെന്നു ജീവനക്കാര്‍ പറയുന്നു. സ്വര്‍ണം പണയംവെച്ചും ബാങ്കില്‍ നിന്നും വായ്പയെടുത്തുമാണ് ഭൂരിഭാഗം പേരും ഡെപോസിറ്റ് നല്‍കിയത്.ശബളവും ജോലിയുമില്ലാതെ ചതിക്കപ്പെട്ട ജീവനക്കാരിപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്.ധിക്കാരവും അഹന്തയും അവസാനിപ്പിച്ച് നിരാലംബരായ ജീവനക്കാരുടെ അവകാശങ്ങള്‍ തിരികെ നല്‍കാന്‍ കോളജ് മാനേജ്‌മെന്റ് തയ്യാറാകണം.സമരം എത്രയും പെട്ടന്ന് ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ഇരകള്‍ നടത്തുന്ന തുടര്‍ സമരങ്ങള്‍ക്ക് എസ് ഡി പി ഐ പിന്തുണ നല്‍കുമെന്നും എസ്ഡിപിഐ നേതാക്കള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it