സംഘപരിവാര്‍ അതിക്രമം: ക്രൈസ്തവ സമൂഹത്തിന് പിന്തുണയുമായി എസ്ഡിപി ഐയുടെ നൈറ്റ് വിജില്‍
ക്രൈസ്തവസമൂഹത്തിനു നേരെ സംഘപരിവാര്‍ അക്രമം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ അവരോടൊപ്പം നിലകൊള്ളല്‍ ഇന്ത്യന്‍ ജനതയുടെ ബാധ്യതയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സന്‍ കണ്ടഞ്ചിറ

കൊച്ചി : ആര്‍എസ്എസിന്റെ ക്രൈസ്തവ വേട്ടക്കെതിരെ ഐക്യപ്പെടുക എന്ന മുദ്രാവാക്യത്തില്‍ എറണാകുളം ഹെകോര്‍ട്ട് ജങ്ഷനില്‍ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് വിജിലും പൊതുയോഗവും നടത്തി.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സന്‍ കണ്ടച്ചിറ ഉദ്ഘാടനം ചെയ്തു.സംഘപരിവാര്‍ അക്രമം െ്രെകസ്തവ സമൂഹത്തിനു നേരെ ശക്തിപ്പെടുന്ന സാഹചര്യത്തില്‍ അവരോടൊപ്പം നിലകൊള്ളല്‍ ഇന്ത്യന്‍ ജനതയുടെ ബാധ്യതയാണെന്ന് ജോണ്‍സന്‍ കണ്ടച്ചിറ വ്യക്തമാക്കി.

മുസ് ലിം, ക്രിസ്ത്യന്‍, കമ്യൂണിസ്റ്റ് വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ മനുവാദത്തിന്റെ സംസ്ഥാപനത്തിനു വേണ്ടിയാണെന്നും ഭയത്തില്‍ നിന്ന് മോചനമെന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന കാലത്തോളം എസ്ഡിപിഐ രാജ്യത്തെ ഒരു വിഭാഗത്തെയും ഭയപ്പെടുത്തി ഇല്ലാതാക്കാന്‍ എസ്ഡിപിഐ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പാസ്റ്റര്‍ തങ്കച്ചന്‍, സീറോ മലബാര്‍ സഭ അല്‍മായ ചെയര്‍മാന്‍ പി എന്‍ സണ്ണി, എസ്ഡിപിഐ ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത് അലി അധ്യക്ഷത വഹിച്ചു.ജില്ല വൈസ് പ്രസിഡന്റ്മാരായ ഷമീര്‍ മാഞ്ഞാലി, നിമ്മി നൗഷാദ്, സെക്രട്ടറിമാരായ കെ എ മുഹമ്മദ് ഷമീര്‍, ശിഹാബ് പടന്നാട്ട്, നാസര്‍ എളമന, സുധീര്‍ എലൂക്കര, ഫസല്‍ റഹ്മാന്‍, നീതു വിനീഷ്, സിറാജ് കോയ എന്നിവര്‍ നേതൃത്വം നല്‍കി.ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് സ്വാഗതവും എറണാകുളം മണ്ഡലം പ്രസിഡന്റ് ഹാരിസ് ഉമ്മര്‍ നന്ദിയും പറഞ്ഞു.

RELATED STORIES
ബ്രസീലിയന് താരം ഡാനി ആല്വ്സിന് 18 വര്ഷം ജയില് ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMT